Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമദീന മാളിൽ നെസ്​റ്റോ...

മദീന മാളിൽ നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ തുറന്നു

text_fields
bookmark_border
മദീന മാളിൽ നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ തുറന്നു
cancel
camera_alt

ഖിസൈസിലെ മദീന മാളിൽ നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ ഗ്രൂപ് ചെയർമാൻ കെ.പി ബഷീർ ഉദ്​ഘാടനം ചെയ്യുന്നു. ഡയറക്ടർ കെ.പി ജമാൽ, മദീന മാൾ റീട്ടെയ്​ൽ ലീസിങ്​ മാനേജർ താരിഖ്​

ഷാത്ത്​, സറൂണി മുദ്ദഫർ തുടങ്ങിയവർ സമീപം

ദുബൈ: ജി.സി.സിയിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന പ്രമുഖ ഹൈപ്പർമാർക്കറ്റ്​ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ്​ ദുബൈ ഖിസൈസിലെ മദീന മാളിൽ തുറന്നു. വെസ്​റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പ്​ ചെയർമാൻ കെ.പി ബഷീർ ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്​ഘാടനം നിർവഹിച്ചു. നെസ്​റ്റോയുടെ 150ാത്തെ ഹൈപ്പർമാർക്കറ്റാണ്​ മദീന മാളിൽ തുറന്നിരിക്കുന്നത്​. നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ മാനേജിങ്​ ഡയറക്ടർ കെ.പി ജമാൽ, മദീന മാൾ റീട്ടെയ്​ൽ ലീസിങ്​ മാനേജർ താരിഖ്​ ഷാത്ത്​, സറൂണി മുദ്ദഫർ തുടങ്ങിയ പ്രമുഖർ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നെസ്റ്റോ മദീന മാൾ ഉപഭോക്താക്കൾക്കായി നിരവധി പ്രത്യേക ഓഫറുകളും ആകർഷകമായ പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയോടുള്ള സ്നേഹവും നന്ദിയും പ്രതീക്ഷകളും പങ്കുവെക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ‘വാൾ ഓഫ് ഗ്രാറ്റിറ്റ്യൂഡ്’ നെസ്​റ്റോയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്​. സമൂഹത്തിന്‍റെ ഐക്യവും നന്ദിയും പ്രതിഫലിപ്പിക്കുന്ന ഒരു മനോഹരമായ ആശയമാണിതെന്ന്​ മാനേജ്​മെന്‍റ വ്യക്​തമാക്കി. ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റിൽ വിശാലമായ പാർക്കിങ്​ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്​. പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട്ട് ഫുഡ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഉത്​പന്നങ്ങളുടെ വൻ ശേഖരമാണ്​ ഉപഭോക്​താക്കളെ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medinanesto hypermarketgulfUAE.
News Summary - Nesto Hypermarket opens at Medina Mall
Next Story