'ട്രൈ ഇറ്റ്’; പുത്തൻ ട്രെൻഡുകളുമായി നെസ്റ്റോ ഗ്രൂപ്പിന്‍റെ പുതിയ കിഡ്സ് ഫാഷൻ ബ്രാൻഡ്
text_fieldsനെസ്റ്റോയുടെ പുതിയ കിഡ്സ് ബ്രാൻഡ് ട്രൈ ഇറ്റിന്റെ ഉദ്ഘാടനചടങ്ങിൽനിന്ന്
ദുബൈ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ, കുട്ടികൾക്കായി 'ട്രൈ ഇറ്റ്' എന്ന പേരിൽ തങ്ങളുടെ പുതിയ ഫാഷൻ ബ്രാൻഡ് പുറത്തിറക്കി. മാറുന്ന കാത്ത് കിഡ്സിന്റെ ഏറ്റവും പുതിയതും ആകർഷകവുമായ ഫാഷൻ ട്രെൻഡുകൾ, മികച്ച ഓഫറുകളിലും വിലക്കുറവിലും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുത്തൻ ബ്രാൻഡ് നെസ്റ്റോ അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നെസ്റ്റോ ഗ്രൂപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നടന്നു. നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് സ്റ്റൈൽ ഡിപാർട്മെന്റ് ഹെഡ് പി.എം. ഫിറോസ്, മീഡിയ ഡിപാർട്മെന്റ് ഹെഡ് ഒ.എം. ശ്യാം, ലേണിങ് ആൻഡ് ഡെവലപ്‌മെന്‍റ് മാനേജർ ഷിബു രത്നാകർ, പ്രോജക്ട് ഹെഡ് സന്ദീപ് രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'ട്രൈ ഇറ്റ്' ബ്രാൻഡിന്‍റെ വിജയകരമായ തുടക്കത്തിന് ആശംസകൾ നേർന്ന മാനേജ്‌മെന്‍റ് പ്രതിനിധികൾ, പുതിയ ഫാഷൻ ചോയ്‌സുകൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കുഞ്ഞുപ്രായക്കാർക്ക് ഇണങ്ങുന്ന തരത്തിലുള്ള വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് ‘ട്രൈ ഇറ്റ്’ വഴി നെസ്റ്റോ ഔട്ട്‌ലെറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാക്കാൻ നെസ്റ്റോ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും, ‘ട്രൈ ഇറ്റ്’ ബ്രാൻഡിലൂടെ കൂടുതൽ മികച്ച കിഡ്സ് ഫാഷൻ ചോയ്‌സുകളും ഓഫറുകളും വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാമെന്നും മാനേജ്‌മെന്‍റ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

