ഭരണാധികാരികൾക്ക് ഈദ് ആശംസ നേർന്ന് നെസ്റ്റോ ഗ്രൂപ്
text_fieldsഷാർജ: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലും മുഴുവൻ ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പു നൽകുന്നതിലും യു.എ.ഇ ഭരണാധികാരികൾ നടത്തുന്ന അചഞ്ചലമായ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ്.
‘ഒരു നാട്. നിരവധി മനസുകൾ, നമ്മുടെ രാഷ്ട്രത്തിന് ഐക്യദാർഢ്യം, ഈദ് നമുക്ക് ഒന്നായി ആഘോഷിക്കാം’ എന്ന സന്ദേശത്തോടെ രാജ്യത്തെ നിർവചിക്കുന്ന ഐക്യത്തിന്‍റെയും പ്രതിരോധ ശേഷിയുടെയും ആത്മാവിനെ ഉയർത്തിപ്പിടിക്കാം.
രാഷ്ട്രത്തോടൊപ്പം നിൽക്കാനും കരുതലോടെയും ഉത്തരവാദിത്തോടെയും ഐക്യത്തോടെയും സമൂഹങ്ങളെ സേവിക്കാനുമുള്ള തങ്ങളുടെ ആത്മാർഥത ഒരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട് എല്ലാവർക്കും സമാധാനപരമായ ഈദാശംസകൾ നേരുന്നു -പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

