Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകത്തിന്‍റെ...

ലോകത്തിന്‍റെ രുചിക്കൂട്ടുകളുമായി ‘നെസ്റ്റോ ഗ്രെയിൻ ഫിയസ്റ്റ റൈസ് എക്സിബിഷൻ’ മദീന മാളിൽ

text_fields
bookmark_border
ലോകത്തിന്‍റെ രുചിക്കൂട്ടുകളുമായി ‘നെസ്റ്റോ ഗ്രെയിൻ ഫിയസ്റ്റ റൈസ് എക്സിബിഷൻ’ മദീന മാളിൽ
cancel

ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അരി, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ വൈവിധ്യവും അവ ഉപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങളുടെ പ്രത്യേകതകളും പരിചയപ്പെടുത്തിക്കൊണ്ട് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്‍റെ ‘ഗ്രെയിൻ ഫിയസ്റ്റ റൈസ് എക്സിബിഷൻ’ മദീന മാളിൽ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാന്യങ്ങളും അരി ഇനങ്ങളും അവ ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളും ഒരുമിച്ച് പ്രദർശിപ്പിച്ചായിരുന്നു എക്സിബിഷൻ. ഓരോ വിഭവത്തിനും ഉപയോഗിച്ച ധാന്യം പ്രത്യേകം പ്രദർശിപ്പിച്ചതിലൂടെ, ധാന്യത്തിൽ നിന്ന് വിഭവത്തിലേക്കുള്ള യാത്ര ഉപഭോക്താക്കൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരം ലഭിച്ചു.

പ്രശസ്ത ഷെഫുമാരുടെ സാന്നിധ്യവും എക്സിബിഷന്‍റെ പ്രത്യേകതയായി. ഷെഫ്​ പ്രമോദ്, സൂ ഷെഫ്, എം.ഡി ഹോട്ടൽ ബൈ ഗെവാൻ; ഷെഫ്​ മോനിന, ഡെമി ഷെഫ് ഡി പാർട്ടി, എം.ഡി ഹോട്ടൽ ബൈ ഗെവാൻ; ഷെഫ്​ അബ്ദുൽ ഫത്താഹ്, ഷെഫ് ഡി പാർട്ടി, മില്ലേനിയം ഹോട്ടൽ; കൂടാതെ ഷിവ്‌റ മാനേജ്‌മെന്‍റ്​ കൺസൾട്ടൻസി സഹഉടമ മോനൽ മൽഹോത്ര എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

നെസ്റ്റോയുടെ പ്രധാന ബയേഴ്സ്, ജനറൽ മാനേജർ, മറ്റ് ജീവനക്കാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ധാന്യങ്ങളുടെ ഗുണനിലവാരം, വ്യത്യസ്ത അരിയിനങ്ങളുടെ രുചി, സുഗന്ധം, ഘടന, വിവിധ രാജ്യങ്ങളിലെ പാചകരീതികളിലെ ധാന്യങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ എക്സിബിഷൻ അവസരമൊരുക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാന്യങ്ങളും അരിയിനങ്ങളും ഒരേ വേദിയിൽ പരിചയപ്പെടുത്തുന്നതിലൂടെ, ഉപഭോക്താക്കൾക്ക് പുതിയ രുചികളും ഭക്ഷണാനുഭവങ്ങളും കണ്ടെത്താനുള്ള അവസരമാണ് ’നെസ്റ്റോ ഗ്രെയിൻ ഫിയസ്റ്റ’ ഒരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nestoexhibitiongulfUAE
News Summary - ‘Nesto Grain Fiesta Rice Exhibition’ with world-class flavors at Medina Mall
Next Story