വിലക്കുറവും വൈവിധ്യങ്ങളുമായി നെസ്റ്റോ 'ഫ്രഷ് ഫെയര്‍-2021'
text_fieldsദുബൈ: വൈവിധ്യങ്ങള്‍ക്കൊപ്പം വിലക്കുറവും ഡിസ്‌കൗണ്ടുകളുമായി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 'ഫ്രഷ് ഫെയര്‍-2021' മെഗാ ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാവും. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, റെഡി ടു ഈറ്റ് ഫുഡ്‌സ്, ബേക്കറി, ഹോട്ട് ഫുഡ്, റോസ്റ്ററി വിഭാഗങ്ങളിലായി വൈവിധ്യങ്ങളുമായാണ് 'ഫ്രഷ് ഫെയര്‍' എത്തുന്നത്. 18വരെ യു.എ.ഇയിലെ എല്ലാ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഓഫർ ലഭിക്കും. നെസ്റ്റോ പതിവായി നല്‍കുന്ന പ്രത്യേക ഓഫറുകളും ഫ്രഷ് ഫെയര്‍ ഷോപ്പിങ്ങില്‍ ആസ്വദിക്കാം. വ്യത്യസ്തമായ മത്സരങ്ങളും പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. 'ബേക്ക് എ കേക്ക്' മത്സരം, തനിനാടന്‍ രുചികള്‍ വിളമ്പുന്ന 'ഉപ്പും മുളകും', ഐസ്‌ക്രീം ഫെസ്റ്റ് എന്നിവ 'നെസ്റ്റോ ഫ്രഷ് ഫെയര്‍-2021'നോടനുബന്ധിച്ച് നടക്കും.
'ബേക്ക് എ കേക്ക്' മത്സരം
സ്വാദിഷ്ടമായ വ്യത്യസ്ത കേക്കുകള്‍ നിര്‍മിച്ച് ബെസ്റ്റ് ബേക്കര്‍ പുരസ്‌കാരം നേടാനുള്ള അവസരമാണ് 'ബേക്ക് എ കേക്ക്' മത്സരം. നാല് എമിറേറ്റുകളിൽ നടക്കുന്ന മത്സരങ്ങളിലെ വിജയികളിൽനിന്ന് ഏറ്റവും കൂടുതൽ പോയൻറ് ലഭിക്കുന്ന വിജയിയെ 'നെസ്റ്റോ ബേക്കര്‍ ഓഫ് ദി ഇയര്‍ 2021' ആയി തിരഞ്ഞെടുക്കും. 100 പേര്‍ പങ്കെടുക്കും. വിജയികൾക്ക് കാഷ് വൗച്ചറുകള്‍ സമ്മാനിക്കും. തിങ്കളാഴ്ച ദുബൈ അല്‍ നഹ്ദയിലെ നെസ്റ്റോ ഔട്ട്‌ലെറ്റില്‍ 'ബേക്ക് എ കേക്ക്' ആദ്യമത്സരം നടക്കും. 14ന് ഷാര്‍ജ മുവേലയിലും 15ന് അജ്മാനിലെ അല്‍ തല്ലയിലും മത്സരം അരങ്ങേറും. പുതുതായി തുറന്ന റാസല്‍ഖൈമ ലാമ്പ് റൗണ്ട് എബൗട്ട് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 16നാണ് മത്സരം.
'ഉപ്പും മുളകും'
നാവിന്‍തുമ്പില്‍ നിറയുന്ന നാടന്‍രുചികളും കേരളീയ പരമ്പരാഗത സ്വാദുകളും വിളമ്പി നാട്ടുരുചികളുടെ മേളം തീര്‍ക്കുന്ന 'ഉപ്പും മുളകും' ഭക്ഷണപ്രിയര്‍ക്ക് വ്യത്യസ്തവും ഗൃഹാതുരത്വവും പകരുന്നതായിരിക്കും. പൂര്‍ണമായും കേരളീയ തനതുഭക്ഷണങ്ങള്‍ നിരത്തുന്ന നാടന്‍ ഭക്ഷ്യമേളയിലെത്തിയാല്‍ ഓരോ പ്രദേശത്തെയും പ്രശസ്ത നാടന്‍രുചികള്‍ തിരഞ്ഞെടുക്കാനാകും. വെജ്, നോണ്‍വെജ് വേര്‍തിരിവുകളില്ലാതെ നാടന്‍രുചി വിളമ്പുന്ന ഭക്ഷ്യമേള എല്ലാതരം അഭിരുചിയുള്ളവരെയും തൃപ്തിപ്പെടുത്തുന്ന മേളയായിരിക്കും.
ഐസ്‌ക്രീം ഫെസ്റ്റിവല്‍
പ്രിയപ്പെട്ട ഐസ്‌ക്രീം ബ്രാന്‍ഡുകളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഐസ്‌ക്രീം ഫെസ്റ്റിവല്‍ ഫ്രഷ് ഫെയറിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായിരിക്കും. കനത്ത വേനല്‍ച്ചൂടില്‍ കുളിര്‍മ തേടുന്നതിന് വിവിധ ഐസ്ക്രീമുകളാണ് ഫെസ്റ്റിവലിൽ ഇടംനേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

