ആഘോഷങ്ങളിലേക്ക് വാതിൽതുറന്ന് ‘നെസ്റ്റോ ഫ്രീഡം സെയ്ൽ അറ്റ് മിഡ്‌നൈറ്റ്’ ഓഫർ
text_fieldsദുബൈ: രാജ്യസ്നേഹവും ആഘോഷവും സമന്വയിക്കുന്ന സ്വാതന്ത്ര്യദിനപ്പുലരിയിലേക്ക് ഉപഭോക്താക്കളെ ആഹ്ലാദപൂർവം ആനയിക്കാൻ നെസ്റ്റോ. 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ പോന്ന 'ഫ്രീഡം സെയ്ൽ അറ്റ് മിഡ്‌നൈറ്റ് ഓഫറുകളാ’ണ് യു.എ.ഇയിലെ പ്രവാസി സമൂഹത്തിനായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തെ വരവേൽക്കുന്ന മണിക്കൂറുകളിൽ ഉപഭോക്താക്കൾക്കുവേണ്ടി നെസ്റ്റോ ഹൈപ്പർമാർക്കറ്റുകൾ ആകർഷകമായ ഷോപ്പിങ്ങിന്‍റെ വാതിലുകൾ തുറന്നുവെക്കുകയാണ്. ആഘോഷരാവിനെ കൂടുതൽ പ്രകാശമാനമാക്കുന്ന ഈ കിടിലൻ ഓഫറുകൾ നെസ്റ്റോയുടെ യു.എ.ഇയിലെ 30 പ്രധാന ഒൗട്ലെറ്റുകളിൽ ലഭ്യമാണ്.
സ്വാതന്ത്ര്യമെന്നത് ഒരു ചരിത്ര സംഭവമെന്നതിലുപരി, അത് നന്മയുടെയും ഒരുമയുടെയും വലിയൊരു ഓർമപ്പെടുത്തലാണെന്നുമുള്ള ചിന്ത പങ്കുവെച്ചുകൊണ്ടാണ് നെസ്റ്റോ ഈ ആഘോഷത്തിന് തുടക്കമിടുന്നത്. പ്രവാസജീവിതത്തിനിടയിലും മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യ സ്മരണകൾ പുതുക്കുന്ന ഈ വേളയിൽ, നെസ്റ്റോ ഒരുക്കുന്ന പ്രത്യേക വിപണനമേള പ്രവാസി മലയാളികൾക്ക് ഇരട്ടി ആഘോഷമാകും.
ആഗസ്റ്റ് 14ന് രാത്രി 10 മണി മുതൽ ആഗസ്റ്റ് 15ന് പുലർച്ചെ രണ്ടുമണി വരെയാണ് ഈ മിഡ്‌നൈറ്റ് സെയിൽ നീണ്ടുനിൽക്കുക. സ്വാതന്ത്ര്യദിനത്തിന്‍റെ പവിത്രതയും പെരുമയും വിളിച്ചോതുന്ന ഓഫറുകളിൽ, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
പ്രവാസ ജീവിതത്തിലെ അധ്വാനങ്ങൾക്കിടയിലും നാടിന്‍റെ സ്വാതന്ത്ര്യദിനം ആഹ്ലാദപൂർവം ആഘോഷിക്കാൻ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയാണ് നെസ്റ്റോ ഗ്രൂപ്പ്. ഓഫറുകളുടെ പെരുമഴക്കാലം ആസ്വദിക്കാനും സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമാകാനും ദുബൈയിലെ തങ്ങളുടെ ഹൈപ്പർമാർക്കറ്റ് ശാഖകളിലേക്ക് ഉപഭോക്താക്കളെ സന്തോഷപൂർവം ക്ഷണിക്കുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

