നെസ്റ്റ് ചെയർമാന് സ്വീകരണം
text_fieldsനെസ്റ്റ് ചെയർമാൻ അബ്ദുല്ല കരുവഞ്ചേരിയെ എൻജിനീയർ ഉമ്മർകുട്ടി പൊന്നാട അണിയിച്ച് ആദരിക്കുന്നു
ദുബൈ: സാന്ത്വന പരിചരണരംഗത്തും ഭിന്നശേഷി കുട്ടികളുടെ പഠനപരിശീലന രംഗത്തും മാതൃക തീർത്ത കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ (നിയാർക്ക്) ഉൾപ്പെടെയുള്ള നെസ്റ്റ് സ്ഥാപനങ്ങളുടെ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരിക്ക് നെസ്റ്റ്-നിയാർക്ക് ദുബൈ ചാപ്റ്റർ സ്വീകരണം നൽകി. നിയാർക്ക് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻജിനീയർ ഉമ്മർ കുട്ടി പൊന്നാട അണിയിച്ചു. ദുബൈ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപ്പാലം, ടി.കെ. മുജീബ്, സാബിത്ത് കൊല്ലം, ബഷീർ മേപ്പയൂർ, രതീഷ് കുമാർ, മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര,
പി.എം. ചന്ദ്രൻ, നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി, സയ്ദ് ഉമ്മർ മശ്ഹൂർ, സഹീർ പി.കെ. വെങ്ങളം, ഷഫീഖ് സംസം, സുനിൽ, മുനീർ, ഷിബിലി സുബൈർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ ജയൻ ജനാർദനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

