Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ഹ​സി​ക​ർ​ക്ക്​...

സാ​ഹ​സി​ക​ർ​ക്ക്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ നി​യോ​ൺ ഗാ​ല​ക്സി ച​ല​ഞ്ച്​ സോ​ൺ

text_fields
bookmark_border
Neon Galaxy
cancel

ദു​ബൈ: സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വം സ​മ്മാ​നി​ച്ച്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ നി​യോ​ൺ ഗ്യാ​ല​ക്സി ച​ല​ഞ്ച്​ സോ​ൺ. സാ​ഹ​സി​ക​ത​യി​ലൂ​ന്നി​യ 10 ത്രി​ല്ലി​ങ്​ ഗെ​യി​മു​ക​ളാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ആ​ഗോ​ള ഗ്രാ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ ആ​ക​ർ​ഷ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കോം​ബോ പാ​ക്കേ​ജ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

ഡൈ​നാ​മി​ക് നി​ൻ​ജ ഗെ​യി​മു​ക​ൾ മു​ത​ൽ ഗു​രു​ത്വാ​ക​ർ​ഷ​ണ സോ​ൺ വ​രെ സാ​ഹ​സി​ക​മാ​യി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​​ പു​തു അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ്​ നി​യോ​ൺ ഗാ​ല​ക്സി ച​ല​ഞ്ച്​ സോ​ൺ.

ഓ​ർ​ബി​റ്റ്​ സോ​ൺ, ക്ലൈം​ബി​ങ്​ സോ​ൺ, ട്രെ​യ്​​ൽ സോ​ൺ, ഗ്രാ​വി​റ്റി സോ​ൺ, സ്ലൈ​ഡ്​​സ്​ സോ​ൺ എ​ന്നി​ങ്ങ​നെ ഇ​ഷ്ട ഗെ​യി​മു​ക​ൾ ഇ​തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കാം.

25 മു​ത​ൽ 30 പോ​യ​ന്‍റു​ക​ൾ വ​രെ​യാ​ണ്​ ല​ഭി​ക്കു​ക. ശ​ക്തി​യും ക​രു​ത്തും വേ​ഗ​ത​യും എ​ത്ര​ത്തോ​ള​മു​​ണ്ടെ​ന്ന്​ പ​രീ​ക്ഷി​ക്കു​ന്ന​താ​ണ്​ നി​ൻ​ജ ട്ര​യ​ൽ. ആ​രോ​ഗ്യ​ശ​ക്​​തി സം​ബ​ന്ധി​ച്ച്​ പ​രീ​ക്ഷ​ണം ആ​സ്വ​ദി​ക്കു​ന്ന സാ​ഹ​സി​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഗെ​യിം ത്ര​സി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്.

ഏ​ത്​ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്​ ഗെ​യിം. മു​ന്നി​ൽ സൃ​ഷ്ടി​ച്ച ത​ട​സ്സ​ങ്ങ​ളെ ബു​ദ്ധി​യും ശാ​രീ​രി​ക ശ​ക്​​തി​യും ഉ​പ​യോ​ഗി​ച്ച്​ മ​റി​ക​ട​ന്ന്​ മു​ന്നേ​റി​യാ​ൽ പോ​യ​ന്‍റു​ക​ൾ ല​ഭി​ക്കും. നാ​ല്​ ത​ല​ങ്ങ​ളു​ള്ള നെ​റ്റ്​ ട​വ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഗ്രാ​വി​റ്റി സോ​ൺ. ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ല​ത്തെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഗെ​യിം. 30 പോ​യ​ന്‍റാ​ണ്​ ല​ഭി​ക്കു​ക.

നെ​റ്റ്​ ട​വ​റി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി താ​ഴേ​ക്ക്​ ചാ​ടാം. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഗെ​യിം ആ​വേ​ശ​ക​ര​വും ത്ര​സി​പ്പി​ക്കു​ന്ന​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGlobal VillageUAE News
News Summary - Neon Galaxy Challenge Zone in Global Village for adventurers
Next Story