Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെല്ലറ കുട്ടികുക്ക്...

നെല്ലറ കുട്ടികുക്ക് മത്സരം: ഒന്നാം സ്ഥാനം നാദിയ ഷാജുവിന് 10,000 ദി​ർ​ഹം കാ​ഷ്

text_fields
bookmark_border
നെല്ലറ കുട്ടികുക്ക് മത്സരം:  ഒന്നാം സ്ഥാനം നാദിയ ഷാജുവിന് 10,000 ദി​ർ​ഹം കാ​ഷ്
cancel
camera_alt???????? ??????????????? ?????????????? ??????? ??????? ??????? ??????? ??????????? 10,000 ????????????? ????? ??????? ???????? ???????????????? ???????????????????

ദു​ബൈ: കു​ട്ടി​ക​ളി​ലെ പാ​ച​ക അ​ഭി​രു​ചി ക​െ​ണ്ട​ത്താ​നും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി പ്രോ​ത്സാ​ഹി​പ് പി​ക്കു​ന്ന​തി​നും നെ​ല്ല​റ ഫു​ഡ്‌​സും നെ​ല്ല​റ റെ​സ്​​റ്റാ​റ​ൻ​റും ചേ​ർ​ന്ന് ന​ട​ത്തി​യ നെ​ല്ല​റ കു​ട്ടി ​കു​ക്കി​​െൻറ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ തൃ​ശൂ​രി​ൽ​നി​ന്നു​ള്ള 11കാ​രി നാ​ദി​യ ഷാ​ജു​വി​ന്​ ഒ​ന്നാം സ്​​ഥാ​ന ം. 10,000 ദി​ർ​ഹം കാ​ഷ് അ​വാ​ർ​ഡാ​ണ്​ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ഷാ​ർ​ജ അ​ൽ റ​യ്യാ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന സ​മാ​പ​ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ, തീ​ർ​ഥ എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് നെ​ല്ല​റ സാ​ര​ഥി​ക​ളാ​യ പി.​കെ. അ​ബ്​​ദു​ല്ല, ഷം​സു​ദ്ദീ​ൻ നെ​ല്ല​റ, ഫ​സ​ലു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ആ​റു മു​ത​ൽ 15 വ​രെ പ്രാ​യ​ക്കാ​രാ​യ ആ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത്​ നാ​ല്​ റൗ​ണ്ടി​ലാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച 12 കു​ട്ടി​ക​ളാ​ണ് അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​യും റെ​സി​പി​യി​ലു​ള്ള പു​തു​മ​യും അ​വ​ത​ര​ണ മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ് വി​ജ​യി​ക​ളെ നി​ർ​ണ​യി​ച്ച​ത്. പ്ര​മു​ഖ ഷെ​ഫ് ജു​മാ​ന കാ​ദി​രി, ആ​ർ.​എ​ഫ്​ കം​ബൈ​ൻ എം.​ഡി ഷം​സു​ദ്ദീ​ൻ നെ​ല്ല​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ പാ​ന​ലാ​ണ് വി​ധി​നി​ർ​ണ​യി​ച്ച​ത്. ഇ​ള​നീ​ർ മീ​ൻ പൊ​ള്ളി​ച്ച വി​ഭ​വം ഏ​റെ സ്വാ​ദി​ഷ്​​ട​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണ് നാ​ദി​യ ഷാ​ജു​വി​നെ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ സ​ർ​പ്രൈ​സ് ബോ​ൾ​സ് ക​റി​യും തീ​ർ​ഥ ചി​ക്ക​ൻ ച​ങ്കെ​സി​യും ഒ​രു​ക്കി.

വാ​ണി​ജ്യ-​സാം​സ്‌​കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ മ​ത്സ​രം കാ​ണാ​നെ​ത്തി. പ്ര​സി​ദ്ധ പ​ര​സ്യ മോ​ഡ​ൽ ഐ​ഷി​ൻ ഹാ​ഷ്, സെ​ലി​ബ്രി​റ്റി ലി​റ്റി​ൽ ഷെ​ഫ് ജ​ഹാ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി. യു.​എ.​ഇ​യി​ലെ പ്ര​വാ​സി കു​ട്ടി​ക​ളു​ടെ പാ​ച​ക അ​ഭി​രു​ചി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നെ​ല്ല​റ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. അ​റ​ഫ, റീ​ജ, സ​ഫാ​ന, സ​ഫ്​​വാ​ൻ, അ​മാ​ൻ സാ​ദി​ഖ്, ഇ​സാ​ൻ അ​ഫാ​ഖ്, ജാ​ന​കി ശ​ങ്ക​ർ, ശ​ർ​വേ​ഷ്‌, സി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ൾ. പ്ര​മു​ഖ ഗാ​യ​ക സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള ച​ട​ങ്ങു​ക​ൾ​ക്ക് ഏ​റെ മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnellara
News Summary - nellara-uae-gulf news
Next Story