നെല്ലറയുടെ നീർ ദോശമാവ് വിപണിയിലെത്തി
text_fieldsനെല്ലറയുടെ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടറായ ഷംസുദ്ദീൻ കരിമ്പനക്കൽ, ഡയറക്ടറും സി.ഇ.ഒയുമായ എം.കെ. ഫസലുറഹ്മാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ പി.കെ. അബ്ദുല്ല എന്നിവർ ചേർന്ന് പുതിയ ഉൽപന്നമായ നീർ ദോശമാവ് പുറത്തിറക്കുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ ഭക്ഷ്യ ഉൽപന്ന ബ്രാൻഡായ നെല്ലറ ഫുഡ് പ്രോഡക്ട് തങ്ങളുടെ പുതിയ ഉൽപന്നമായ നീർ ദോശമാവ് പുറത്തിറക്കി. തിരക്കേറിയ പ്രവാസ ജീവിതം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ റെഡി ടു കുക്ക് ഉൽപന്നങ്ങൾ നെല്ലറ മുമ്പും വിപണിയിൽ എത്തിച്ചിട്ടുണ്ട്.ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് നീർ ദോശമാവും വിപണിയിലെത്തിച്ചിരിക്കുന്നത്. മലബാർ മേഖലകളിൽ പ്രാതലിന് പൊതുവെ കണ്ടുവരുന്ന ഒരു വിഭവമാണ് നീർ ദോശ. നീർ ദോശ, അരി ദോശ, സാദാ ദോശ തുടങ്ങി വിവിധ പേരുകളിൽ ഈ വിഭവം അറിയപ്പെടുന്നു.
രുചിയിൽ മികച്ച് നിൽക്കുന്ന വിഭവം വളരെ എളുപ്പത്തിൽ പ്രവാസികളിൽ എത്തിക്കുക എന്നതാണ് നീർ ദോശ വിപണിയിലെത്തിക്കുന്നതിലൂടെ നെല്ലറ ലക്ഷ്യമിടുന്നത്.നെല്ലറയുടെ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്ന പുതിയ ഉൽപന്നത്തിന്റെ ലോഞ്ചിങ്. ചടങ്ങിൽ നെല്ലറ മാനേജിങ് ഡയറക്ടറായ ഷംസുദ്ദീൻ കരിമ്പനക്കൽ, ഡയറക്ടറും സി.ഇ.ഒയുമായ എം.കെ ഫസലുറഹ്മാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ പി.കെ അബ്ദുല്ല എന്നിവർ പങ്കെടുത്തു. നീർ ദോശമാവ് എല്ലാ പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഇപ്പോൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

