നൂൽ പൊറോട്ടയും വട ബാറ്ററും വിപണിയിലെത്തിച്ച് നെല്ലറ
text_fieldsഉം അൽ ഖുവൈനിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ എം.കെ. ഫസലു റഹ്മാൻ പുതിയ നെല്ലറ ഉൽപന്നങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് നിർവഹിച്ചപ്പോൾ
ദുബൈ: പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാൻഡായ നെല്ലറ ഉപഭോക്താക്കൾക്കായി രണ്ട് പുതിയ ഉൽപന്നങ്ങൾ കൂടി വിപണിയിലിറക്കി. മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ ‘നൂൽ പൊറോട്ട’, എളുപ്പത്തിൽ വടകൾ തയാറാക്കാൻ സഹായിക്കുന്ന ‘വട ബാറ്റർ’ എന്നിവയാണ് നെല്ലറ പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. യു.എ.ഇ മാർക്കറ്റിൽ ഫ്രഷ് ഫുഡ് ഡിവിഷനിൽ ആദ്യമായി നെല്ലറയാണ് നൂൽ പൊറോട്ട വിപണിയിൽ എത്തിക്കുന്നത്.
ഉം അൽ ഖുവൈനിൽ നടന്ന ചടങ്ങിൽ കമ്പനി ഡയറക്ടറും സി.ഇ.ഒയുമായ എം.കെ. ഫസലു റഹ്മാൻ പുതിയ ഉൽപന്നങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് നിർവഹിച്ചു.
ഗുണമേന്മയേറിയതും തനത് രുചിയുള്ളതുമായ ഭക്ഷണപദാർഥങ്ങൾ വിപണിയിലെത്തിക്കുന്ന നെല്ലറയുടെ ഫ്രഷ് ഫുഡ് ഡിവിഷനിലാണ് പുതിയ രണ്ട് ഉൽപന്നങ്ങൾ കൂടി കടന്നുവരുന്നത്. പ്രവാസികൾക്കും ജോലിത്തിരക്കുള്ള കുടുംബങ്ങൾക്കും ഒരുപോലെ അടുക്കളയിലെ സമയം ലാഭിക്കാനും റെസ്റ്റോറന്റ് സ്റ്റൈൽ രുചി വീട്ടിൽ തന്നെ ആസ്വദിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇവ തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

