നെല്ലറ ഹാഫ് കുക്ക്ഡ് ഉൽപന്നങ്ങൾ വിപണിയിൽ
text_fieldsദുബൈ: ആേരാഗ്യം സംരക്ഷിച്ചും സമയം ലാഭിച്ചും കഴിക്കാവുന്ന പുതുമയാർന്ന ഹാഫ്കുക്ക്ഡ് ഭക്ഷണ ഉൽപന്നങ്ങൾ ദുബൈ ആസ്ഥാനമായ നെല്ലറ ഫുഡ്പ്രോഡക്ട്സ് വിപണിയിലെത്തിച്ചു. നെല്ലറയുടെ ഓട്സ് ആൻഡ് വീറ്റ് ദോശ മാവ്, മലബാർ പൊറോട്ട,ഗോതമ്പ് പൊറോട്ട ,ഇടിയപ്പം, ചപ്പാത്തി, തുടങ്ങിയ ഉൽപന്നങ്ങളാണ് രുചി ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ ഒരുക്കിയിരിക്കുന്നത്.
മൂന്നര പതിറ്റാണ്ടിെൻറ പാരമ്പര്യമുള്ള നെല്ലറ ഗ്രൂപ്പ് നേരത്തേ പുറത്തിറക്കിയ ഇഡലി, ദോശ മാവുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയും ഉപഭോക്താക്കളുടെ ആവശ്യകതയും പരിഗണിച്ചാണ് നവീന ഉത്പന്നങ്ങൾ ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു. പകുതി വേവിൽ ഗുണമേൻമയുള്ള പാക്കിങ്ങിൽ ലഭിക്കുന്ന ദോശയും പൊറാട്ടയുമെല്ലാം ഫ്രീസറിനു പകരമായി സാധാരണ ചില്ലറിൽ തന്നെ അഞ്ചുദിവസം വരെ ദിവസം വരെ യാതൊരു കേടുപാടും കൂടാതെ കരുതി വെച്ച് ആവശ്യമുള്ളപ്പോൾ ചൂടാക്കി ഉപയോഗിക്കാനാവും.
നെല്ലറ ഓട്സ് ആൻറ് വീറ്റ് ദോശ ആരോഗ്യകരമായ പ്രാതലായും അത്താഴത്തിനും ഉപയോഗിക്കാനാവും. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഊർജം പ്രദാനം ചെയ്യാൻ ഈ ഓട്സ് വീറ്റ് ദോശമാവിന് കഴിയും. സാധാരണ ദോശമാവ് കല്ലിൽ ഒഴിച്ച് ചുടുന്നത് പോലെ തന്നെ എളുപ്പത്തിൽ ഈ ഹെൽത്തി ദോശയും ചുടാം.
യു.എ.ഇ അടക്കം 13 രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള നെല്ലറ- ഹെൽത്തി റെഡി ടു കുക്ക് ആശയത്തിൽ പുറത്തിറക്കിയ ഈ വിഭവങ്ങൾ ദുബൈ അൽ ഖിസൈസിലെ സ്വന്തം ഹസാപ്പ് സെർട്ടിഫൈഡ് ഫാക്ടറിയിൽ ഉന്നത നിലവാരവും വൃത്തിയും പാലിച്ചാണ് തയ്യാറാക്കുന്നത്.
ദുബൈയിൽ നടന്ന ചടങ്ങിൽ നെല്ലറ ഗ്രുപ്പ് ഓഫ് കമ്പനീസ് എം.ഡി നെല്ലറ ഷംസുദ്ദീൻ, ഡയറക്ടർമാരായ പി.കെ.അബ്ദുല്ല, എം.കെ. ഫസലുറഹ്മാൻ എന്നിവർ ചേർന്നാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്. മാർക്കറ്റിങ് മാനേജർ സെമീർ ബാബു, എച്ച്.ആർ മാനേജർ നൈനാൻ മാത്യു, പ്രൊഡക്ഷൻ മാനേജർ ജയകുമാർ മുരളി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
