അപകടത്തിൽപെട്ട ഏഷ്യന്‍ വംശജന് സമീപവാസികള്‍ തുണയായി
text_fieldsറാസല്‍ഖൈമ ധയ പര്‍വത പ്രദേശത്ത് അപകടത്തിൽപെട്ട ഏഷ്യന്‍ വംശജനെ ഹെലികോപ്ടറിൽ കയറ്റുന്നു
റാസല്‍ഖൈമ: റാക് ധയ പര്‍വതനിര കയറുന്നതിനിടെ അപകടത്തിൽപെട്ട ഏഷ്യന്‍ വംശജന് രക്ഷകരായി സമീപ വാസികളും റാക് പൊലീസ് എയര്‍വിങ് വിഭാഗവും. ധയ മലനിരകള്‍ക്ക് സമീപം ഒരാള്‍ അപകടത്തിൽപെട്ടുവെന്ന് ഓപറേഷന് റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് റാക് പൊലീസ് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് റാസിഷ് അല്‍ യമഹി പറഞ്ഞു.
രക്ഷാസേന സംഭവ സ്ഥലത്തെത്തുന്നതിനുമുമ്പ് സമീപവാസികള്‍ അപകടത്തിൽപെട്ടയാള്‍ക്ക് സൗകര്യങ്ങളൊരുക്കിയതായി അധികൃതര്‍ പറഞ്ഞു. ജനങ്ങളുടെ മാനുഷിക പ്രവൃത്തി അഭിനന്ദനമര്‍ഹിക്കുന്നതായി അധികൃതര്‍ വാർത്താക്കുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

