Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കെടുതിയിൽ കൈത്താങ്ങായി നൈബർ ഹുഡ് ടീം

text_fields
bookmark_border
സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ
മഴക്കെടുതിയിൽ കൈത്താങ്ങായി നൈബർ ഹുഡ് ടീം
cancel
camera_alt

ദു​ബൈ ​പൊലീസിന്‍റെ നൈബർഹുഡ്​ ടീം

ദുബൈ: കഴിഞ്ഞ അഞ്ചു ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രതിസന്ധികളിൽ ജനങ്ങൾക്ക് ആശ്വാസമായി ദുബൈ പൊലീസിന്​ കീഴിലുള്ള പുതിയ വളണ്ടിയർ ടീമായ നൈബർഹുഡ് ടീം. മലയാളി സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന ടീമിന്‍റെ പ്രവർത്തനങ്ങൾ സമൂഹത്തിന്​ ഏറെ സഹായകരമായിരുന്നു. ദുബൈ കമ്യൂണിറ്റി പൊലീസ് ഓഫീസർ നാസർ അഹമ്മദിന്‍റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ ടീം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്.

മഴയെത്തുടർന്ന് റോഡുകളിലും ഫുട്പാത്തുകളിലും വീണ മരങ്ങൾ മുറിച്ചു മാറ്റാനും ഗതാഗത തടസ്സങ്ങൾ നീക്കാനും ദുബൈ മുനിസിപ്പാലിറ്റി അധികൃതർക്കൊപ്പം നൈബർ ഹുഡ്​ ടീമും സജീവമായിരുന്നു.

വെള്ളക്കെട്ടുകളിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡുകളിൽ കെട്ടിക്കിടന്ന വെള്ളം ഡ്രൈനേജുകൾ വഴി വേഗത്തിൽ ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലും ഇവർ പങ്കെടുത്തു. കൂടാതെ, വീടുകളിൽ വെള്ളം കയറി പ്രയാസമനുഭവിച്ച കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലും ഇവർ മുൻപന്തിയിലുണ്ടായിരുന്നു.

നൈബർഹുഡ് പൊലീസ് ടീം അംഗങ്ങളായ നസീർ ചൊക്ലി, ഇല്യാസ് മനങ്ങണ്ടത്ത്, നസീർ മടത്തിൽ, നജീബ് പാറക്കൽ, അഷ്റഫ് ആയിക്കാടി, അലി ബദ്രിയ എന്നിവരടങ്ങിയ സംഘമാണ് നാസർ അഹമ്മദിന്‍റെ കീഴിൽ ഏകോപനത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

നേരത്തെ യു.എ.ഇയിലുണ്ടായ പ്രളയസമയത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ദുബൈ പൊലീസിന്‍റെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയവരാണ് ഈ സംഘം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി രാപ്പകൽ ഭേദമന്യേ ഇവർ നടത്തുന്ന സേവനങ്ങളെ ദുബൈ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neighborhood team lends a helping hand during the rainstorm
Next Story