കുടുംബ സംവിധാനങ്ങള്‍ക്കെതിരായ നിഷേധാത്മക പ്രവണത ആപത്ത് -സമദാനി
text_fieldsഡോ. അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രസംഗം കേൾക്കാനെത്തിയ സദസ്സ്
ദുബൈ: കുടുംബസംവിധാനത്തിനും കുടുംബബന്ധങ്ങള്‍ക്കും ആഘാതമേൽപിക്കുന്ന നിഷേധാത്മക പ്രവണതകൾ സാമൂഹിക സ്വാസ്ഥ്യത്തിന് ഭീഷണിയാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. കുടുംബ ജീവിതത്തിലെ ശൈഥില്യങ്ങളാണ് ഇത്തരം പ്രവണതകൾക്ക് കാരണം.
കുടുംബ വ്യവസ്ഥയുടെ അസ്ഥിവാരം തന്നെ തകര്‍ത്തെറിയാന്‍ ഉന്നം വെക്കുന്ന പുതിയ കാലത്തിന്റെ മൂല്യനിഷേധത്തിനെതിരെ കടുത്ത ജാഗ്രത അനിവാര്യമാണ്. യു.എ.ഇ പ്രഖ്യാപിച്ച 2026 കുടുംബ വർഷം എന്ന ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘റയിന്‍’ (റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റിവ്) സംഘടിപ്പിച്ച പരിപാടിയില്‍ ‘കുടുംബം മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവാഹത്തിന് പകരം സ്ത്രീപുരുഷന്മാര് ഒന്നിച്ച് ജീവിച്ചാല്‍ മതി എന്ന് പറയുന്ന വാദഗതികള്‍ മനുഷ്യ നന്മയെത്തന്നെ തകര്‍ക്കും. കുടുംബ ബന്ധങ്ങളുടെ പവിത്രത തകര്‍ന്നാല്‍ മനുഷ്യവംശം സർവനാശത്തിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സി.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യവസായിയും മുഹ്യുദ്ദീൻ ട്രേഡിങ് ഉടമയുമായ എ.പി. മുഹമ്മദലിക്ക് സാദിഖലി ശിഹാബ് തങ്ങൾ ആദരം നൽകി. ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, നിസാർ തളങ്കര, എം.പി.എച്ച് റഷീദ്, ഡോ. സുബൈർ ഹുദവി, ഷൗക്കത്ത് ഹുദവി, ഡോ.അബ്ദുസ്സലാം സഖാഫി, പി.എ. സുബൈർ, ഷാഫി അൽ മുർഷിദി, അബൂബക്കർ കുറ്റിക്കോൽ, ബഷീർ പാൻഗൾഫ്, സഫീർ മങ്കരത്തൊടി, ബഷീർ തിക്കോടി, ലത്തീഫ് ഫോറൻ ഗ്രൂപ്, സിദ്ദീഖ് ഫോറൻ ഗ്രൂപ്, മുജീബ് മെട്രോ, ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി.എ സലാം, കെ.പി മുഹമ്മദ്, ബി.എ.നാസർ, റഫീഖ് മട്ടന്നൂർ, കരീം വെങ്കിട, ചാക്കോ ഊളക്കാടൻ, പുന്നക്കൽ മുഹമ്മദലി, റിയാസ് ചേലേരി, എൻ.എ.കരീം, സത്യജിത്ത് കെ.പി, അഡ്വ സാജിദ് അബൂബക്കർ, ബഷീർ ബെല്ലോ തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലും വ്യവസായ വാണിജ്യരംഗത്തുള്ള പ്രമുഖരും പങ്കെടുത്തു. ശരീഫ് മലബാർ, മുഈനുദ്ദീൻ പയ്യന്നൂർ, റഷീദ് ചാലിൽ, സിദ്ദീഖ് കാലൊടി, സി.വി. അഷ്റഫ്, റഈസ് തലശ്ശേരി, ഇസ്മായിൽ ഏറാമല, ആർ. ഷുക്കൂർ, യാഷിഖ് അന്നാര, ഷഫീഖ് പുറക്കാട്ടിരി, അഷ്റഫ് മറ്റത്തൂർ, അഞ്ചുതാഹിർ, റഫീഖ് വൈലത്തൂർ, ഫൈസൽ ഫിനിക്സ്, നൗഫൽ പട്ടാമ്പി, നൗഫൽ വേങ്ങര, അഡ്വ. മുഹമ്മദ് സാജിദ്, സലീം പുത്തനത്താണി, ഇസ്ഹാഖ് വാഴക്കാട് നേതൃത്വം നൽകി. റെയ്ൻ പ്രസിഡന്റ് അബ്ദുസ്സലാം പരി സ്വാഗതവും ജന. സെക്രട്ടറി ഷഫീർ ചങ്ങരംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

