Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനീറ്റ്​: ഗൾഫിലെ...

നീറ്റ്​: ഗൾഫിലെ വിദ്യാർഥികൾക്ക്​ ക്വാറൻറീൻ ദിനത്തിൽ ഇളവ്​ വേണമെന്ന്​​ രക്ഷിതാക്കൾ

text_fields
bookmark_border
നീറ്റ്​: ഗൾഫിലെ വിദ്യാർഥികൾക്ക്​ ക്വാറൻറീൻ ദിനത്തിൽ ഇളവ്​ വേണമെന്ന്​​ രക്ഷിതാക്കൾ
cancel

ദുബൈ: നീറ്റ്​ പരീക്ഷയെഴുതാൻ ഗൾഫിൽ നിന്ന്​ കേരളത്തിലെത്തുന്ന വിദ്യാർഥികൾക്ക്​ ക്വാറൻറീൻ ദിനങ്ങളിൽ ഇളവ്​ അനുവദിക്കണമെന്ന്​​ രക്ഷിതാക്കൾ. സെപ്​റ്റംബർ 13നാണ്​ നീറ്റ്​ പരീക്ഷ. അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തിയാൽ മാത്രമെ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി പരീക്ഷ ഹാളിൽ എത്താൻ കഴിയൂ. എന്നാൽ, വിവിധ സ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക്​ എളുപ്പത്തിൽ അവധി ലഭിക്കാൻ ബുദ്ധിമുട്ടാണ്​. ചില വിദ്യാർഥികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളുമെല്ലാം ഗൾഫിലാണ്​. ഇവരെ ഒറ്റക്ക്​ നാട്ടിലേക്ക്​ പറഞ്ഞയക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ നീറ്റ്​ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക ഇളവും ക്വാറൻറീൻ പാക്കേജുമുണ്ടാക്കണ​മെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന്​ കത്തയച്ചു.

ഗൾഫിൽ ​പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്​ രക്ഷിതാക്കൾ വിദ്യാർഥികൾ ഇതുവരെ കേരളത്തി​േലക്ക്​ അയക്കാതിരുന്നത്​. എന്നാൽ, രാജ്യത്തിന്​ പുറത്ത്​ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാനാവില്ലെന്ന സുപ്രീം കോടതി വിധി മൂന്ന്​ ദിവസം മുൻപാണ്​ വന്നത്​. ഇതോടെ മക്കളെ നാട്ടിലെത്തിക്കാനുള്ള ഓട്ടത്തിലാണ്​ രക്ഷിതാക്കൾ. ഇപ്പോൾ അവധിയെടുത്ത്​ നാട്ടിലേക്ക്​ പോയാൽ മടങ്ങിയെത്തു​േമ്പാൾ ജോലി നഷ്​ടമാകുമെന്ന ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കളുമുണ്ട്​. മാത്രമല്ല, മടക്ക യാത്രക്ക്​ ഇപ്പോഴും ​തടസങ്ങളുള്ളതിനാൽ എന്ന്​ തിരിച്ചുവരാനാവും എന്ന ഉറപ്പും ഇവർക്കില്ല. അതിനാൽ, വിദ്യാർഥികൾ നാട്ടിലെത്തി പരീക്ഷയെഴുതിയ ശേഷം​ 3- 5 ദിവസത്തിനുള്ളിൽ മടങ്ങിവരുന്ന രീതിയിലുള്ള സൗകര്യമൊരുക്കണമെന്ന്​ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുമായെത്തണമെന്ന നിർദേശം വെക്കാം. പരീക്ഷ ഹാളിന്​ സമീപത്തെ ഹോട്ടലിൽ ക്വാറൻറീനിൽ കഴിയാം. ഇതിനായി ​സർക്കാർ പ്രത്യേക പാക്കേജ്​ തയാറാക്കിയാൽ ഉചിതമാകും. വിദ്യാർഥികളെ പരീക്ഷ ഹാളിലും തിരിച്ച്​ ഹോട്ടലിലും എത്തിക്കാൻ ഹെൽത്ത്​ കാബുകൾ ഏർപെടുത്താൻ രക്ഷിതാക്കൾ തയാറാണെന്നും കത്തിൽ സൂചിപ്പിച്ചു.

നീറ്റ്​ പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക്​ 14 ദിവസം ക്വാറൻറീൻ നിർബന്ധമാണെന്ന്​ കഴിഞ്ഞ ദിവസം സംസ്​ഥാന സർക്കാർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET
Next Story