Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനീ​റ്റ് പ​രീ​ക്ഷാ...

നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്രം: പ്ര​തി​ഷേ​ധ​വു​മാ​യി റാ​ക് കേ​ര​ള സ​മാ​ജം

text_fields
bookmark_border
NEET
cancel

റാ​സ​ല്‍ഖൈ​മ: എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് പ്ര​വേ​ശ​ന​ത്തി​ന് ഗ​ള്‍ഫ് അ​ട​ക്കം ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള 12 നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി എ​ന്‍ട്ര​ന്‍സ് ടെ​സ്റ്റ് യു.​ജി (നീ​റ്റ്-​യു.​ജി) പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍ത്ത​ലാ​ക്കി​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി റാ​ക് കേ​ര​ള സ​മാ​ജം. ഗ​ള്‍ഫ് നാ​ടി​ലു​ള്ള​വ​ര്‍ ഇ​വി​ടെ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​​ങ്കെ​ടു​ത്ത് ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യാ​ണ് പ​രീ​ക്ഷ​യെ​ഴു​താ​റു​ള്ള​ത്.

ഇ​ക്കു​റി കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്‍റെ ത​ല​തി​രി​ഞ്ഞ ന​ട​പ​ടി​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​ത​ണ​മെ​ങ്കി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഇ​ന്ത്യ​യി​ലെ​ത്താ​ന്‍ നി​ര്‍ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണ്. യാ​ത്രാ നി​ര​ക്കി​ല്‍ വി​മാ​ന ക​മ്പ​നി​ക​ള്‍ക്കൊ​ന്നും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത​ത് വി​ദ്യാ​ര്‍ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണെ​ന്ന് സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ്​ നാ​സ​ര്‍ അ​ല്‍ദാ​ന, സെ​ക്ര​ട്ട​റി സ​ജി വ​രി​യ​ങ്ങാ​ട്, ട്ര​ഷ​റ​ര്‍ ഷാ​ന​വാ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍ഷം ര​ണ്ട് കേ​ന്ദ്ര​ങ്ങ​ള്‍ ദു​ബൈ​യി​ലു​ണ്ടാ​യി​രു​ന്നു. ഈ ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ മ​ന$​സം​ഘ​ര്‍ഷ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്നും സ​മാ​ജം ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamUAE NewsNEET exam centreProtest
News Summary - NEET exam centre: Rak Kerala Samajam protested
Next Story