നീറ്റ് സെന്റർ: പരിഹാരം തേടി ഗ്ലോബൽ പ്രവാസി അസോസിയേഷൻ
text_fieldsഷാർജ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഇന്ത്യൻ പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ കോൺസുലർ, എൻ.ടി.എ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി. പരീക്ഷകേന്ദ്രങ്ങൾ ഒഴിവാക്കിയതിന്റെ കാരണങ്ങളോ മറ്റു അറിയിപ്പുകളോ ഒന്നും എൻ.ടി.എ നൽകാത്തത് പ്രവാസലോകത്ത് പ്രതിഷേധത്തിന് വഴിയൊരുക്കി. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന എൻ.ടി.എ യുടെ തീരുമാനം രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നിവേദനത്തിൽ വിശദമാക്കി. കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിലാണ് നീറ്റ് പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചത്. ഇത്തവണ 12 രാജ്യങ്ങളിൽ കൂടി നീറ്റ് എക്സാം സെന്ററുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലിരുന്ന പ്രവാസികൾക്ക് എൻ.ടി.എ നടപടി വലിയ തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
