നീർച്ചാലിയൻസ് സ്നേഹസംഗമം
text_fieldsകെ.പി. അബ്ദുൽ സത്താറിന് പി. അബ്ദുൽ ഹമീദ് ഹാജി മെമ്മോറിയൽ അവാർഡ് നീർച്ചാലിയൻസ് യു.എ.ഇയുടെ പ്രസിഡൻറ് ആരിഫ് അബൂബക്കർ കൈമാറുന്നു
ദുബൈ: നീർച്ചാലിയൻസ് യു.എ.ഇയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ദുബൈ മംസാർ അൽ ശബാബ് ഡോമിൽ ‘എന്റെ നാട്ടാരോടൊപ്പം ഒരുദിനം’ സ്നേഹസംഗമം സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് പ്രസിഡന്റ് ആരിഫ് അബൂബക്കർ പതാക ഉയർത്തി. കല-കായിക മത്സരങ്ങൾ, ഖുർആൻ പാരായണ മത്സരങ്ങൾ, ദുആ സദസ്സ്, ചിത്രരചന, കോൽക്കളി, ഡാൻസ്, ഡിജിറ്റൽ ക്വിസ്, കരോക്കേ ഗാനങ്ങൾ, മെഹ്ഫിൽ, കൈമുട്ടിപ്പാട്ട്, കലാകാരൻ അനീസ് താഷ്കെന്റ് അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ തുടങ്ങിയവ അരങ്ങേറി.
മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് നേടിയ കെ.പി. അബ്ദുൽ സത്താർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആരിഫ് അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മഹഷൂക് അറക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. മുനീർ ഐക്കോടിച്ചി, ഹുസൈൻ അറക്കകത്ത് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി റാഷിദ് സി. സ്വാഗതവും തൻസീർ കാളിയാറകത്ത് നന്ദിയും പറഞ്ഞു. നീർച്ചാലിയൻസ് യു.എ.ഇയുടെ മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള പി. അബ്ദുൽ ഹമീദ് ഹാജി മെമ്മോറിയൽ പുരസ്കാരം കെ.പി. അബ്ദുൽ സത്താറിന് പ്രസിഡൻറ് ആരിഫ് അബൂബക്കർ കൈമാറി. ജനറൽ സെക്രട്ടറി മഹ്ഷൂഖ് അറക്കകത്ത് പൊന്നാട അണിയിച്ചു. 54 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഹുസൈൻ അറക്കകത്തിനു ഓർഗനൈസിങ് സെക്രട്ടറി റാഷിദ് മെമെന്റോ നൽകി ആദരിച്ചു. സീനിയർ വൈസ് പ്രസിഡന്റ് മുനീർ അയ്ക്കോടിച്ചി പൊന്നാടയണിയിച്ചു.
കലാകാരൻ അനീസ് തസ്ക്കന്റിന് ട്രഷറർ മുഹാദ് മഠത്തിൽ മെമെന്റോ നൽകി. വൈസ് പ്രസിഡന്റ് ആരിഫ് പട്ടേൽ പൊന്നാട അണിയിച്ചു. സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സെക്രട്ടറിമാരായ തൻസീർ കളിയാറാകത്ത്, നസീഫ് കനീലകത്ത് എന്നിവർ ഉപഹാരം നൽകി. സെക്രട്ടറി നസീഫ് കനീലകത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

