‘നീലപ്പായസം’ നാളെ വീണ്ടും അരങ്ങിലെത്തും
text_fields‘നീലപ്പായസം’ നാടകത്തിൽനിന്ന്
അൽഐൻ: പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തോടനുബന്ധിച്ച് ജനുവരി അഞ്ചിന് കേരള സോഷ്യൽ സെന്ററിൽ അരങ്ങേറിയ ‘നീലപ്പായസം’ നാടകത്തിന്റെ പുനരവതരണം ജനുവരി 19 ഞായറാഴ്ച വൈകീട്ട് എട്ടിന് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും.
ആധുനിക കാലത്തുപോലും സമൂഹത്തിൽ നിലനിൽക്കുന്ന ചില പഴയകാല ദുഷ് പ്രവണതകളുടെ അവശേഷിപ്പുകൾക്കെതിരെയുള്ള ചൂണ്ടുപലകയാണ് നാടകം.
സാമൂഹ്യതിന്മകൾക്കും ജാതി മേൽക്കോയ്മകൾക്കുമെതിരേ സമൂഹത്തിന് ശക്തമായ സന്ദേശം പകർന്നുനൽകുന്ന ‘നീലപ്പായസ’ത്തിന് അബൂദബിയിലെ നാടകപ്രേമികൾ അകമഴിഞ്ഞ പ്രോത്സാഹനമാണ് നൽകിയത്.
അൽഐനിലെ നാടകാസ്വാദകരുടെ നിരന്തരമായ അഭ്യർഥനകൂടി മാനിച്ചാണ് ‘നീലപ്പായസം’ വീണ്ടും അരങ്ങിലെത്തുന്നത്. പ്രമുഖ നാടക പ്രവർത്തകൻ സലീഷ് പത്മിനി സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച നാടകം അൽഐൻ മലയാളി സമാജത്തിന്റെ കലാകാരന്മാരും കലാകാരികളുമാണ് അരങ്ങിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

