Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തമോ മരുന്നോ വേണോ?...

രക്തമോ മരുന്നോ വേണോ? ഉടന്‍ പറന്നെത്തും ഡ്രോണുകള്‍

text_fields
bookmark_border
രക്തമോ മരുന്നോ വേണോ? ഉടന്‍ പറന്നെത്തും ഡ്രോണുകള്‍
cancel

അബൂദബി: അബൂദബിയില്‍ വാക്‌സിനുകളും ബ്ലഡ് യൂനിറ്റുകളും മറ്റ് മെഡിക്കല്‍ വസ്തുക്കളും ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഇനി ഡ്രോണുകളും. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

2022ല്‍ 40 കേന്ദ്രങ്ങളിലായാണ് ഡ്രോണുകളെ ചികിത്സരംഗത്ത്​ വിനിയോഗിക്കുക. അബൂദബി അടിയന്തര കര്‍മ ശൃംഖലയുടെ ഭാഗമായി ഡ്രോണ്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന്​ അറിയിച്ച അധികൃതര്‍ വാക്‌സിനുകളും മരുന്നുകളും രക്തയൂനിറ്റുകളും ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനു പുറമേ, പരി​േശാധനാ സാമ്പിളുകള്‍ ലാബുകളില്‍ എത്തിക്കാനും ഡ്രോണുകളെ ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി.

മികച്ച ചികിത്സ രോഗികള്‍ക്കു ലഭ്യമാക്കുന്നതിന് ആരോഗ്യമേഖലയെ കൂടുതല്‍ പര്യാപ്തമാക്കുന്നതി​െൻറ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. രാജ്യത്തെ 50 പദ്ധതികളുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കുന്നതെന്നു വിശദീകരിച്ച അധികൃതര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, സ്‌കൈ ഗോ ആൻഡ്​ മാറ്റർനെറ്റ് എന്നിവയുമായി സഹകരിച്ചാണ് ഡ്രോണ്‍ സാങ്കേതികവിദ്യ ആരോഗ്യമേഖലക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നതി​െൻറ ഒന്നാംഘട്ട പരീക്ഷണം സ്‌കൈ ഗോയും മാറ്റര്‍നെറ്റും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാം ഘട്ട പരീക്ഷണത്തിനുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്യുന്നത്. ആവശ്യമായ അനുമതികള്‍ പൂര്‍ത്തിയാവുന്നതോടെ ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തിലും തീരുമാനമാനമാവുന്ന് ആരോഗ്യ മന്ത്രാലയം ചെയര്‍മാന്‍ അബ്​ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹാമിദ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - Need blood or medicine? Drones will fly soon
Next Story