Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെടുമുടി വേണു:...

നെടുമുടി വേണു: ദുബൈയുടെ ആത്മസുഹൃത്ത്​

text_fields
bookmark_border
നെടുമുടി വേണു: ദുബൈയുടെ ആത്മസുഹൃത്ത്​
cancel
camera_alt

നെടുമുടി വേണുവിനൊപ്പം അഡ്വ. മുഹമ്മദ്​ അസ്​ലം

അഡ്വ. ടി.കെ. മുഹമ്മദ്‌ അസ്‌ലം

അടുത്തിടപഴകുന്നവരെല്ലാം വേണുച്ചേട്ടൻ എന്ന് വിളിച്ചിരുന്ന നെടുമുടി വേണുവി​െൻറ വിയോഗം എല്ലാവർക്കുമെന്നപോലെ ദുബൈയിലെ സുഹൃത്തുക്കൾക്കും നഷ്​ടമാണ്​. ദുബൈയിൽ താമസിക്കുന്ന മക്കളായ കണ്ണനെയും ഉണ്ണിയെയും സന്ദർശിക്കാൻ മാത്രമല്ല, നിരവധി പരിപാടികൾക്കും അദ്ദേഹം യു.എ.ഇയിൽ എത്തിയിരുന്നു. അതുവഴി നിരവധി സുഹൃദ്​​ബന്ധമാണ്​ വേണുച്ചേട്ടന്​ പ്രവാസലോകത്തുള്ളത്​. 2013ൽ ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച 'എ​െൻറ സ്വന്തം മലയാളം' പരിപാടിക്ക്​ എത്തിയ​പ്പോഴാണ് വേണുച്ചേട്ടനുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും. പരിപാടിയുടെ ഭാഗമായി സിദ്ദീഖ് സംവിധാനം ചെയ്​ത സ്കിറ്റിലെ പ്രധാന റോൾ വേണുച്ചേട്ടനാണ്​ അവതരിപ്പിച്ചത്. ഊദ്​ മേത്തയിലെ ഡ്യൂൺസ്​ ഹോട്ടലിലായിരുന്നു താമസമെങ്കിലും അദ്ദേഹത്തിന്​ താൽപര്യം നാടൻ ഭക്ഷണങ്ങളോടായിരുന്നു. അദ്ദേഹത്തി​െൻറ നാടായ നെടുമുടിയിലുള്ള അബ്​ദുൽ സലാമും ഭാര്യ റസിയയുമായിരുന്നു നാടൻ ഭക്ഷണം എത്തിച്ചുകൊടുത്തത്​. പിന്നീടൊരിക്കൽ ദുബൈയിൽ എത്തിയപ്പോൾ അബ്​ദുൽ സലാമിനോട്​ ചോദിച്ചത്​ 'എ​െൻറ അന്നദാതാവ്​ എവിടെ, അവർക്ക്​ സുഖം തന്നെയല്ലേ' എന്നായിരുന്നു. ഇത്തരം ചെറിയ കാര്യങ്ങൾപോലും അദ്ദേഹം ഓർത്തുവെച്ചു. ദുബൈ 'മൈദാൻ' ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫിലിം ഫെസ്​റ്റിൽ അദ്ദേഹം അതിഥിയായി വന്നിരുന്നു. ദുബൈയിൽ എത്തുന്നതിന്​ മുമ്പുതന്നെ നാട്ടിൽനിന്ന്​ വിളിച്ച് പരിപാടിയെക്കുറിച്ചും തിരിച്ചുപോകുന്ന സമയവുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. പരിപാടിയുടെ തൊട്ടടുത്ത ദിവസം കണ്ടപ്പോൾ അദ്ദേഹം പരിപാടി വൈകിയതിൽ പരിഭവം അറിയിച്ചു. ത​െൻറ ബുന്ധിമുട്ടായിരുന്നില്ല അദ്ദേഹത്തി​െൻറ പ്രശ്​നം, കൈക്കുഞ്ഞുങ്ങളുമായി പ്രയാസം സഹിച്ച്​ അത്രയും നേരം കാത്തുനിന്ന സ്ത്രീകളുടെ മുഖങ്ങളായിരുന്നു സങ്കടമായി പറഞ്ഞത്​. മൂത്ത മകൻ ഉണ്ണിയും രണ്ടാമത്തെ മകൻ കണ്ണനും യു.എ.ഇയിൽ കുടുംബസമേതമാണ്​ താമസം. ദുബൈയിൽ വരുമ്പോൾ ഉണ്ണിയുടെ ഷാർജ- അൽ നഹ്ദയിലെ വീട്ടിലേക്ക്​ ക്ഷണിച്ചിരുന്നു. വിളിച്ചപ്പോഴൊക്കെ അദ്ദേഹത്തെ സന്ദർശിക്കാനും മടക്കയാത്ര സമയത്ത് എയർപോർട്ടിൽ കൊണ്ടുവിടാനും സമയവും സന്ദർഭവും കിട്ടിയതിൽ ചാരിതാർഥ്യമുണ്ട്. മക്കൾക്ക്​ അഭിനയത്തോട് താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് 'അഭിനയം ഇവ​െൻറ അടുത്തുകൂടെ പോയിട്ടേയില്ല' എന്ന് ഉണ്ണിയെ ചൂണ്ടി സരസമായി പറഞ്ഞു. വേണുച്ചേട്ടനും മക്കളും തമ്മിലുള്ള സംഭാഷണം ആരിലും കൗതുകമുണർത്തുന്നതായിരുന്നു. ഷൂട്ടിങ്ങിനുവേണ്ടി ദിവസങ്ങളോളം വീട് വിട്ട്​ താമസിക്കേണ്ടിവന്നിരുന്ന അദ്ദേഹം നല്ല ഒരു കുടുംബനാഥനും സ്നേഹനിധിയായ പിതാവുമായിരുന്നു. വിളിക്കുമ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരിച്ചുവിളിക്കും. ഒരിക്കൽ വിയ്യൂർ സെൻട്രൽ ജയിലിനകത്തുവെച്ച് ഷൂട്ടിങ് നടക്കുമ്പോൾ, സാധാരണ തിരിച്ചു വിളിക്കാറുണ്ടായിരുന്ന സമയവും കഴിഞ്ഞ്​ ഏറെ വൈകിയാണ് വേണുച്ചേട്ടൻ വിളിച്ചത്. ക്ഷമാപണതോടെ, വാത്സല്യത്തോടെയുള്ള ഫോൺ വിളി ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്​. 2015ൽ ഹജ്ജ് കർമം നിർവഹിക്കാൻ പോകുകയാണെന്ന് ഫോണിൽ വിളിച്ച്​ അറിയിച്ചിരുന്നു. പിന്നീട് അദ്ദേഹം ദുബൈയിൽ വന്ന് നേരിൽ കണ്ടപ്പോൾ ഹജ്ജ് കർമങ്ങളെക്കുറിച്ചും ആൽമീയ ഉണർവിനെ കുറിച്ചുമെല്ലാം ധാരാളം സംസാരിക്കുകയും അന്വേഷിക്കുകയും ചെയ്തു. സലീം അഹമ്മദ്‌ സംവിധാനം ചെയ്ത 'ആദാമി​െൻറ മകൻ അബു' എന്ന സിനിമയിലെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ഓർത്തെടുത്തു. സമ്മാനം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കുകയും പാഴ്​സലായി കിട്ടിയാൽ വിവരം വിളിച്ചറിയിക്കുകയും ചെയ്​തിരുന്നു. ആധ്യാത്മിക ഗ്രന്ഥങ്ങളുടെ വായന അദ്ദേഹം ഇഷ്​ടപ്പെട്ടിരുന്നു. അയച്ചുകൊടുത്ത ഇസ്‌ലാമിക ഗ്രന്ഥങ്ങളും സന്തോഷത്തോടെ വേണുച്ചേട്ടൻ സ്വീകരിച്ചു. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തെ തളർത്തിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#DubaiNedumudi Venu
News Summary - Nedumudi Venu: Dubai's best friend
Next Story