Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാധ്യമരംഗത്തെ...

മാധ്യമരംഗത്തെ മാറ്റങ്ങൾക്ക്​   എൻ.എം.സി ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
മാധ്യമരംഗത്തെ മാറ്റങ്ങൾക്ക്​   എൻ.എം.സി ശിൽപശാല സംഘടിപ്പിച്ചു
cancel

അബൂദബി: മാധ്യമ മേഖലയെ കുറിച്ച വിലയിരുത്തലിനും ഭാവിയെ കുറിച്ച്​ ചർച്ച ചെയ്യുന്നതിനും മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) ശിൽപശാല സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ ഭാഷകളിലുള്ള മാധ്യമ സ്​ഥാപനങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകർ പ​െങ്കടുത്ത പരിപാടിയിൽ സഹമന്ത്രിയും എൻ.എം.സി ഡയറക്​ടർ ബോർഡ്​ ചെയർമാനുമായ സുൽത്താൻ ആൽ ജാബിർ സ്വാഗതം പറഞ്ഞു. എൻ.എം.സി ഡയറക്​ടർ ജനറൽ മൻസൂർ ആൽ മൻസൂറി പ്രഭാഷണം നടത്തി. യു.എ.ഇയിലെ മാധ്യമങ്ങളുടെ വളർച്ചക്കും അന്താരാഷ്​ട്ര മാധ്യമങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തുന്നതിനും ഇത്തരം ആശയവിനിമയങ്ങൾ ഉപകരിക്കുമെന്ന്​ മൻസൂർ ആൽ മൻസൂറി പറഞ്ഞു. മാധ്യമരംഗത്തെ വെല്ലുവിളികൾ, സാധ്യതകൾ, സാ​േങ്കതികവിദ്യയുടെ വികസനം, വ്യാജവാർത്തകൾ പ്രതിരോധിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്​, മാധ്യമരംഗത്തെ സ്വദേശിവത്​കരണം തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ ചർച്ച നടന്നു. ‘സായിദ് വർഷാചരണം’ വിഷയത്തിൽ ഫാരിസ് ആൽ മസ്‌റൂഇ, ‘വാർത്താപ്രസിദ്ധീകരണം’ വിഷയത്തിൽ ടോം ഫ്ലെച്ചർ എന്നിവർ ക്ലാസെടുത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവർ ശിൽപശാല വേദി സന്ദർശിച്ചു. യു എ ഇ വികസനത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് സൗഹൃദ സംഭാഷണത്തിൽ മലയാളം പ്രതിനിധികളോട് മന്ത്രി സുൽത്താൻ അൽ ജാബിർ പറഞ്ഞു .
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsn.c.c. slilpasala - Gulf News
News Summary - n.c.c. slilpasala - Uae Gulf News
Next Story