Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right42 വർഷത്തെ...

42 വർഷത്തെ പ്രവാസത്തിന്​ ശേഷം നസീർ മടങ്ങുന്നു

text_fields
bookmark_border
42 വർഷത്തെ പ്രവാസത്തിന്​ ശേഷം നസീർ മടങ്ങുന്നു
cancel
camera_alt

ന​സീ​ർ

കൂ​രി​യാ​ട്ടു​തൊ​ടി

ദു​ബൈ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ ന​സീ​ർ കൂ​രി​യാ​ട്ടു​തൊ​ടി നാ​ല്​ പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ത്തി​ന്​ ശേ​ഷം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. 19ാം വ​യ​സ്സി​ൽ 1984 ആ​ഗ​സ്റ്റി​ലാ​ണ് മും​ബൈ​യി​ൽ​നി​ന്നും ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​യി അ​ദ്ദേ​ഹം വ​ന്നി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന്​ ന​സീ​ർ ജോ​ലി അ​ന്വേ​ഷി​ച്ച് അ​ൽ​ഐ​നി​ൽ എ​ത്തു​ക​യും ഒ​രു ക്ലീ​നി​ങ്​ ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് ക​യ​റി മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ജോ​ലി​യി​ൽ തു​ട​രു​ക​യും​ചെ​യ്തു.

പി​ന്നീ​ട് പ​ല ജോ​ലി​ക​ളും ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ്​ അ​ൽ ഐ​നി​ലെ അ​ൽ​ന​സ​ർ ഫാ​ർ​മ​സി ഉ​ട​മ വ​ർ​ഗീ​സു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ർ​മ​സി​യി​ൽ ജോ​ലി ല​ഭി​ക്കു​ക​യും വ​ർ​ഷ​ങ്ങ​ൾ കൂ​ടെ​നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ദു​ബൈ​യി​ലെ പ​ട്ടാ​മ്പി​യു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഇ​മാ​റാ​ത്ത് പ​ട്ടാ​മ്പി​യു​ടെ പ്ര​വ​ർ​ത്ത​ക​നും സീ​നി​യ​ർ അം​ഗ​വു​മാ​ണ്. ത​ന്റെ 42 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യം കു​ടും​ബ​വും പി​ന്നെ കൈ​വി​ടാ​ത്ത ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളു​മാ​ണെ​ന്ന്​ ന​സീ​ർ പ​റ​യു​ന്നു.മൂ​ന്ന് മ​ക്ക​ൾ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: റ​മീ​സ് (ബം​ഗ​ളൂ​രു), റ​ഫീ​സ് (ദു​ബൈ), റി​സ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EXILE LIFEUAE Lifegulf news malayalamExparites
News Summary - Nazir returns after 42 years of exile
Next Story