Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​യ​നാ​ർ സ്മാ​ര​ക...

നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്​​ബാ​ൾ

text_fields
bookmark_border
നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്​​ബാ​ൾ
cancel
camera_alt

ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം

ഫു​ജൈ​റ: ഇ.​കെ. നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർ​ഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ന​ട​ത്തി വ​രു​ന്ന ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് -സീ​സ​ൻ 9 മാ​ർ​ച്ച് അ​ഞ്ചി​ന് ക​ൽ​ബ ഇ​ത്തി​ഹാ​ദ് സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​നാ​യി 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം കൈ​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി സു​ജി​ത്ത് വി.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്ട്സ് ക​ൺ​വീ​ന​ർ നി​യാ​സ് തി​രൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്സ് ജോ​യി​ൻ ക​ൺ​വീ​ന​ർ റാ​ഷി​ദ്‌ ക​ല്ലു​മ്പു​റം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​റ​ഫ് പി​ലാ​ക്ക​ൽ (ചെ​യ.), രാ​ജ​ശേ​ഖ​ര വ​ല്ല​ത്ത് (വൈ. ​ചെ​യ.), പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ (ജ​ന. ക​ൺ.), പ്ര​ദീ​പ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ല​ത്തീ​ഫ് പാ​മ്പാ​ടി (ജോ. ​ജ​ന. ക​ൺ.). ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യും താ​ൽ​പ​ര്യ​മു​ള്ള​വ​ർ 0503905490, 0503282733 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nayanar Memorial Football
News Summary - Nayanar Memorial Football
Next Story