Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിറങ്ങളിൽ മുങ്ങി...

നിറങ്ങളിൽ മുങ്ങി ഇന്ത്യൻ പവിലിയനിലെ നവരാത്രി ആഘോഷം

text_fields
bookmark_border
നിറങ്ങളിൽ മുങ്ങി ഇന്ത്യൻ പവിലിയനിലെ നവരാത്രി ആഘോഷം
cancel
camera_alt

ഇന്ത്യൻ പവിലിയനിലെ നവരാത്രി ആഘോഷത്തി​െൻറ ഭാഗമായി നടന്ന നൃത്തപരിപാടി 

ദുബൈ: ഇന്ത്യൻ പവിലിയനിൽ സംഗീതവും നിറങ്ങളും നിറഞ്ഞാടിയ നവരാത്രി ആഘോഷം. കഴിഞ്ഞ വർഷം കോവിഡ്​ മൂലം മുടങ്ങിയ ആഘോഷമാണ്​ ഇത്തവണ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്​. എക്​സ്​പോയിൽ ഇന്ത്യൻ പവിലിയൻ ആരംഭിച്ച ശേഷം നടന്ന ഏറ്റവും ശ്രദ്ധേയമായ ആഘോഷമായിരുന്നു ഇത്​. ഗുജാറാത്തിൽനിന്നുള്ള കലാകാരന്മാരാണ്​ പ്രധാനമായും വിവിധ ഉത്തരേന്ത്യൻ ആവിഷ്​കാരങ്ങളുമായി വേദിയിലെത്തിയത്​. സ്​ത്രീകളും പെൺകുട്ടികളും പ​ങ്കെടുത്ത 'ഗർബ' പരമ്പരാഗത നൃത്തമാണ്​ ഇക്കൂട്ടത്തിൽ ശ്രദ്ധേയമായത്​. വ്യത്യസ്​ത വർണങ്ങളിലുള്ള വസ്​ത്രങ്ങൾ ധരിച്ചെത്തിയ കലാകാരന്മാർക്കൊപ്പം കാണികളും നൃത്തത്തി​െൻറ ഭാഗമായി. നവരാത്രിയുടെ ഒമ്പത്​ ദിനങ്ങളിലും വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​. പരമ്പരാഗത നൃത്ത പരിപാടികഹക്ക്​ പുറമെ, സംഗീത പരിപാടികളും അരങ്ങിലെത്തുന്നുണ്ട്​. യു.എ.ഇയിൽ പ്രവാസികളായ ഇന്ത്യക്കാർതന്നെയാണ്​ പരിപാടികളുടെ അണിയറയിലും അരങ്ങിലും എത്തുന്നവരിൽ പലരും. ഒക്​ടോബറിലെ ആദ്യ രണ്ട്​ ആഴ്​ചകളിൽ ഗുജറാത്ത്​ സംസ്ഥാനത്തെ കേ​്രന്ദീകരിച്ചുള്ള പരിപാടികളാണ്​ പവിലിയനിൽ നടക്കുന്നത്​. അതിനാൽ ഗുജറാത്തികളായ പ്രവാസികളാണ്​ കൂടുതലായും കാണികളായി എത്തുന്നത്​. വാരാന്ത അവധി ദിവസങ്ങളായതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ സാധാരത്തേതിലും കൂടുതൽ സന്ദർ​ശകർ പവിലിയനിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navarathri
News Summary - Navratri celebration at the Indian Pavilion With colors
Next Story