മടങ്ങും മുമ്പ് നവറോജി ഇേട്ടച്ചുപോകുന്നു ഇൗ ചിത്രകലാ പുസ്തകം
text_fieldsഷാർജ: ചെറുപ്പത്തിൽ ചിത്രകല പഠിക്കണമെന്ന ആഗ്രഹം പറഞ്ഞേപ്പാൾ പിതാവിൽനിന്ന് ഒര ുപാട് വഴക്കു കേട്ടിട്ടുണ്ട് നവറോജി പാറക്കോട്ട്. നന്നായി പഠിക്കാനും ഉയരങ്ങളെക്ക ുറിച്ച് ചിന്തിക്കാനുമായിരുന്നു മുതിർന്നവർ നൽകിയ ഉപദേശം. ആ ഉപദേശങ്ങൾ പാലിച്ച് ഉയരങ്ങളിൽതന്നെയെത്തി അദ്ദേഹം. ഇന്ത്യൻ വ്യോമസേനയിലായിരുന്നു ആദ്യ നിയോഗം. പിന്നീട് ദുബൈ എയർഫോഴ്സിൽ ടെക്നീഷ്യനായി.
തുടർന്ന് അൽെഎനിൽ എയറോേനാട്ടിക്സ് അധ്യാപകനായി. അപ്പോഴും ചിത്രകലയോടുള്ള സ്നേഹം അതിനേക്കാൾ മുകളിൽ പറക്കുന്നുണ്ടായിരുന്നു. ദുബൈയിൽ ആർട്ട് ഗാലറി തുറന്നു. കാലിഗ്രഫിയിലും മികവു തെളിയിച്ചു. 38 വർഷത്തിനു ശേഷം പ്രവാസം അവസാനിച്ച് മടങ്ങാനൊരുങ്ങുേമ്പാൾ തന്നെപ്പോലെ ഗുരുനാഥൻമാരില്ലാത്ത ചിത്രകലാ കുതുകികൾക്കുവേണ്ടി പരിശീലന പുസ്തകമാണ് യാത്രാമൊഴിയായി പുറത്തിറക്കുന്നത്.
ഫ്രീ ഹാൻഡ് ഡ്രോയിങ് ആൻഡ് കാലിഗ്രഫി എന്നു പേരിട്ട പുസ്തകം ഒരു പ്രാഥമിക പരിചയവും ഇല്ലാത്തവർക്കും ചിത്രകല സ്വായത്തമാക്കാൻ സഹായകമാകും എന്നാണ് അദ്ദേഹത്തിെൻറ പക്ഷം. കൈകൾ തലച്ചോർ നിർദേശിക്കുന്ന ജോലി അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും തലച്ചോറിൽ ചിത്രങ്ങൾ പതിപ്പിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
