നവരാത്രി മണ്ഡപം സംഗീതോത്സവം: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsഷാർജ: ഷാർജയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ ഏകത പന്ത്രണ്ടാമത് നവരാത്രി മണ്ഡപം സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 23 വരെയാണ് ഈ വർഷം സംഗീതോത്സവം നടത്തുന്നത്. അതിനോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപവത്കരണം കഴിഞ്ഞദിവസം ഷാർജയിൽ നടന്നു.
നവരാത്രി സംഗീതോത്സവത്തിൽ സംഗീത അരങ്ങേറ്റം, സംഗീതാർച്ചന, സംഗീത പ്രതിഭ, സംഗീത വിദ്വാൻ, കൃതിസമർപ്പണം തുടങ്ങിയ എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ഗൂഗ്ൾ ഫോം ലഭ്യമാണ്.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: സെപ്റ്റംബർ 15. എല്ലാവർഷവും സംഗീതോത്സവവുമായി ബന്ധപ്പെട്ട് നൽകുന്ന ഏകത പ്രവാസി സംഗീതഭാരതീ പുരസ്കാരം ഈ വർഷവും ഉണ്ടാകും. പ്രശസ്തരായ സംഗീതജ്ഞരെ അണിനിരത്തിയാണ് ഏകത സംഗീതോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീതോത്സവത്തിന്റെ അതേ മാതൃകയിൽ തന്നെയാണ് ഷാർജയിൽ ഏകതയും സംഗീതോത്സവം നടത്താറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0505861458, 0582882004.

