‘നവകേരള നിർമിതി’ സെമിനാർ സംഘടിപ്പിച്ചു
text_fieldsഅബൂദബി: ശക്തി തിയറ്റേഴ്സ് ‘നവകേരള നിർമിതി’ വിഷയത്തിൽ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ധനും കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. കെ.എൻ. ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തി.ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസർ, കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് എ.കെ. ബീരാൻ കുട്ടി, ലോകകേരള സഭ അംഗം കെ.ബി. മുരളി എന്നിവർ സംസാരിച്ചു. ഷമീന ഒമർ, സ്മിത ധനേഷ്, ബാബുരാജ് പീലിക്കോട്, കണ്ണൻ ദാസ്, ശരീഫ് മാന്നാർ, രാജേന്ദ്രൻ വെഞ്ഞാറമൂട്, ബിജു, സന്തോഷ് കുമാർ, പ്രദീപ്, സിയാദ്, ജയേഷ് നിലമ്പുർ, നൗഷാദ് യുസുഫ്, ഇ.പി. സുനിൽ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.ശക്തി തിയറ്റേഴ്സ് സെക്രട്ടറി സുരേഷ് പാടൂർ സ്വാഗതവും ജോയിൻറ് സെക്രട്ടറി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.