നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം
text_fieldsനൗഷാദ് അസോസിയേഷൻ ഒരുക്കിയ കുടുംബ സംഗമം
അബൂദബി: ജി.സി.സി നൗഷാദ് അസോസിയേഷൻ (നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ) യു.എ.ഇ പ്രവിശ്യയുടെ നാലാമത് കുടുംബ സംഗമം ഞായറാഴ്ച അബൂദബി സംഹയിലെ അൽ റഹ്ബ ഫാം ഹൗസിൽ നടന്നു.
യു.എ.ഇ നൗഷാദ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് കിണറ്റുകരയുടെ അധ്യക്ഷതയിൽ ജി.സി.സി നൗഷാദ് അസോസിയേഷൻ ജന.സെക്രട്ടറി നൗഷാദ് പള്ളിവിള പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ജി.സി.സി വൈസ് പ്രസിഡന്റ് നൗഷാദ് മണ്ണാർക്കാട് (കുവൈത്ത്), ഒമാൻ പ്രവിശ്യ പ്രസിഡന്റ് നൗഷാദ് കൂത്തുപറമ്പ്, കുവൈത്ത് പ്രവിശ്യ പ്രസിഡന്റ് നൗഷാദ് കൊടുവള്ളി, യു.എ.ഇ പ്രവിശ്യ സെക്രട്ടറി നൗഷാദ് മട്ടന്നൂർ, ജി.സി.സി പ്രഥമ പ്രസിഡന്റായിരുന്ന നൗഷാദ് ചാലിശ്ശേരി, ജി.സി.സി മുൻ പ്രസിഡന്റുമാരായിരുന്ന നൗഷാദ് മാങ്ങോട്, നൗഷാദ് ആലംകോട്, ജി.സി.സി മുൻ ജന.സെക്രട്ടറിയായിരുന്ന നൗഷാദ് തേവലക്കര, യു.എ.ഇ പ്രവിശ്യ ട്രഷറർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് അത്തോളി എന്നിവർ സംസാരിച്ചു.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാകായിക പരിപാടികളും സമ്മാനങ്ങളും മെഹ്ഫിൽ അബൂദബിയുടെ മുട്ടിപ്പാട്ടും സംഘടിപ്പിച്ചിരുന്നു. യു.എ.ഇയിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയവരെ ചടങ്ങിൽ ആദരിച്ചു. രാവിലെ 10ന് തുടങ്ങിയ പരിപാടിയിൽ 100 ഓളം നൗഷാദ്മാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

