‘നാട്യം 2025’ ബ്രോഷർ പ്രകാശനം ചെയ്തു
text_fields‘നാട്യം 2025’ ബ്രോഷർ പ്രകാശനം മാത്യുകുട്ടി കടോൺ ഡോ. ജയനാരായണന്‍ നൽകി നിർവഹിക്കുന്നു
ഷാർജ: ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാട്യകല ക്ഷേത്രത്തിന്റെ വാർഷികാഘോഷവും കലാകാരികളുടെ അരങ്ങേറ്റവും ‘നാട്യം 2025’ എന്ന പേരിൽ ഏപ്രിൽ 13ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിക്കുന്നു. രാവിലെ പത്തു മണി മുതൽ രാത്രി പത്തു മണി വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പത്തിലധികം വിദ്യാർഥികൾ അരങ്ങേറ്റം കുറിക്കും.
കൂടാതെ നൂറിൽപരം കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലപരിപാടികളും ഉണ്ടാകും. പരിപാടിയിൽ മുഖ്യാതിഥിയായി പ്രമുഖ നർത്തകിയും ഗവേഷകയുമായ മേതിൽ ദേവിക പങ്കെടുക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ പ്രസീത ടീച്ചർ അറിയിച്ചു. പരിപാടിയുടെ ബ്രോഷർ പ്രകാശനം എൻ.ടി.വി ചെയർമാൻ മാത്യുകുട്ടി കടോൺ, ജ്യോതിഷ പണ്ഡിതനും ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവുമായ ഡോ. ജയനാരായണന്‍ നൽകി നിർവഹിച്ചു.
ചടങ്ങിൽ ഖാൻ പാറയിൽ, പ്രസിത ടീച്ചർ, ജ്യോതി ലക്ഷ്മി, അഭിലാഷ് രത്നാകരൻ, സലിം കല്ലറ, ഷാജീർ ഖാലിദ്, ഗാന അര്യൺ, ബിന്ധ്യാ അഭിലാഷ്, ഷൈനി ഖാൻ, മിജേഷ് കണ്ണൂർ, സുരേഷ് പിള്ള, ജീവൻ വാമനപുരം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

