ദുബൈ വീണ്ടും തെളിയിച്ചു: നാം ഭൂമിയെ സ്നേഹിക്കുന്നു
text_fieldsദുബൈ: കാറൊഴിഞ്ഞ് തെളിഞ്ഞ മാനം പോലെയായിരുന്നു ഞായറാഴ്ച ദുബൈ നഗരത്തിലെ പല റോഡുകളും.സദാകാറുകൾ തിങ്ങി നിറഞ്ഞ് ഗതാഗതക്കുരുക്കു രൂപപ്പെടുന്ന പലയിടത്തും സുഖയാത്ര. ഒഴിഞ്ഞു കിടന്ന പാർക്കിങ് ലോട്ടുകൾ. നാം അധിവസിക്കുന്ന ഭൂമിയോട് യു.എ.ഇ ജനത വീണ്ടും സ്നേഹം പ്രഖ്യാപിച്ചപ്പോൾ ദുബൈ നഗരസഭ മുൻകൈയെടുത്ത് ആചരിച്ച ഒമ്പതാമത് കാർ രഹിത ദിനവും വൻ വിജയമായി. ദുബൈയിലെ വിവിധ സർക്കാർ^ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളും മാളുകളും മുതൽ വാഹന കമ്പനികൾ വരെ കാർ രഹിത ദിനാചരണത്തിൽ പങ്കുചേർന്നിരുന്നു. അജ്മാൻ, അൽെഎൻ, റാസൽഖൈമ നഗരസഭകളും പിന്തുണയുമായി രംഗത്തെത്തിയതോടെ എട്ടുവർഷമായി ദുബൈയിൽ മാത്രം ആചരിച്ചു വന്ന കാർരഹിത ദിനത്തിന് ദേശീയ സ്വഭാവവും കൈവന്നു.
കാറുകൾ ഒഴിവാക്കി ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയുടെ നേതൃത്വത്തിൽ ഒട്ടനവധി പ്രമുഖർ ഇത്തിസലാത്ത് സ്റ്റേഷനിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്ത് യൂനിയൻ പാർക്കിലെത്തിയാണ് ദിനാചരണത്തിന് തുടക്കമിട്ടത്. വിവിധ മാധ്യമ^പരിസ്ഥിതി പ്രവർത്തകരും സംഘത്തെ അനുഗമിച്ചു. കാലാവസ്ഥാ മാറ്റ^പരിസ്ഥിതി മന്ത്രി ഡോ. താനി അഹ്മദ് അൽ സയൂദി, ദുബൈ എക്സിക്യുട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തി, ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി,സി.ഡി.എ ഡയറക്ടർ ജനറൽ അഹ്മദ് ജുൽഫർ, ദുബൈ സാമ്പത്തിക വകുപ്പ് ഡി.ജി അബ്ദു റഹ്മാൻ അൽ സാലിഹ്, ആംബുലൻസ് കോർപറേഷൻ സി.ഇ.ഒ ഖലീഫ ബിൻ ദറാഇ, ദുബൈ ഒൗഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുതവ സ്പോർട്സ് കൗൺസിൽ, ദുബൈ സാമ്പത്തിക വികസന വകുപ്പ് ഉപ ഡി.ജി അലി ഇബ്രാഹിം, ആർ.ടി.എ ബോർഡംഗം മുഹമ്മദ് ഉബൈദ് അൽ മുല്ല, സാമൂഹിക വികസന മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി നാജി അൽ ഹയ്, ദുബൈ പൊലീസ് അസി. കമാൻഡർ മേജർ ജനറൽ മുഹമ്മദ് സാദ് അൽ ശരീഫ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് ഹരീബ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. വാഹനങ്ങളിൽ നിന്നുള്ള പുകമാലിന്യവും കാർബൺ ബഹിർഗമനവും നിയന്ത്രിച്ച് അന്തരീക്ഷ വായു ശുദ്ധമാക്കുവാനുള്ള ദുബൈയുടെ പരിശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് കാർ രഹിത ദിനമെന്ന് നാസർ ലൂത്ത പറഞ്ഞു. 2021 ആകുേമ്പാഴേക്കും ശുദ്ധവായു ഉറപ്പാക്കുക എന്ന ദേശീയ അജണ്ടക്ക് ഇത് കരുത്തുനൽകും.
പരിസ്ഥിതി-ആരോഗ്യ മുന്നേറ്റങ്ങളിലൂടെ സുസ്ഥിരവും ശുദ്ധവുമായ പരിസ്ഥിതി സാധ്യമാക്കിയ ലോകത്തെ ആദ്യ നഗരമായ ദുബൈയുടെ മുൻകൈയിൽ നടക്കുന്ന കാർ രഹിത ദിനാചരണത്തിൽ മറ്റ് നഗരസഭകളും കൂട്ടുചേർന്നതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. സഞ്ചരിക്കുന്ന പരിസ്ഥിതി സൗഹൃദ വായു നിലവാര പരിശോധനാ സ്റ്റേഷൻ ഉദ്ഘാടനവും നടന്നു. ദുബൈയിലെ വ്യവസായ മേഖലക്കുള്ള പരിസ്ഥിതി സുസ്ഥിരതാ ഗൈഡും നഗരസഭാ ഡി.ജി പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ കാർ രഹിത ദിനാചരണത്തിൽ 2444 വ്യക്തികളും 200 ലേറെ സ്ഥാപനങ്ങളുമാണ് പങ്കുചേർന്നത്. അതുവഴി 60000 ലേറെ കാറുകൾ റോഡിൽ നിന്ന് ഒഴിവാക്കി നിർത്താനായി. 15 ഗാലൺ ഇന്ധന ശേഷിയുള്ള ഒരു കാർ ഒരു ദിവസം നിരത്തിൽ നിന്ന് മാറി നിന്നാൽ 140 കിലോഗ്രാം കാർബൺ ഡയോക്സൈഡ് ബഹിർഗമനം ഒഴിവാക്കാനാവും. ഒരു കാർ ഇത്തരത്തിൽ പ്രതിവർഷം 4 ടൺ കാർബണാണ് പുറം തള്ളുന്നത്. കഴിഞ്ഞ വർഷം ദിനാചരണം വഴി 170 ടൺ കാർബർ ബഹിർഗമനമാണ് തടയാനായത്. 1218 മരങ്ങൾ നട്ടാൽ മാത്രമേ അത്രയേറെ കാർബൺ അന്തരീക്ഷത്തിൽ കലരുന്നതിെൻറ ദോഷം നിയന്ത്രിക്കാനാവൂ എന്നിരിക്കെയാണിത്. നൈട്രജൻ ഡയോക്സൈഡ് അളവ് 19.4ശതമാനവും സൾഫർ ഡയോക്സൈഡ് 29.8ശതമാനവും ഒാസോൺ വാതകം 8.12 ശതമാനവും കാർബൺ മോണോക്ൈസഡ് 9.4ശതമാനവും കുറക്കാനും കഴിഞ്ഞിരുന്നു. 10 മൈക്രോണിൽ താഴെയുള്ള പൊടിപടലങ്ങളുടെ തോത് കാറുകൾ സാധാരണ രീതിയിൽ നിരത്തിലിറങ്ങുന്ന ദിവസങ്ങളേക്കാൾ 22.92 ശതമാനം കുറവുമായിരുന്നു. ശബ്ദ മലിനീകരണം, ഗതാഗതക്കുരുക്ക് എന്നിവയുടെ കാര്യത്തിലും ആശ്വാസം പകരുന്നു. ഇൗ വർഷം അതിലേറെ വാഹനങ്ങൾ പെങ്കടുത്തതായാണ് സൂചന സായിദ് ചിത്രങ്ങളുടെയും പരിസ്ഥിതി സൗഹൃദ മാർഗങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനങ്ങളും കുട്ടികൾക്കും നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കുമുള്ള കളികളും വ്യായാമ പരിപാടികളും ഉൾപ്പെടെ സമ്പുഷ്ടമായിരുന്നു ദിനാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
