നാട്ടിക കെ.എം.സി.സി മെഡിക്കല്‍ ക്യാമ്പ്
text_fieldsദുബൈ: കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ഖുസൈസിലുള്ള എലിസ്റ്റര്‍ മെഡ് പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിസിറ്റിങ് വിസയിലെത്തി രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന, ഇൻഷുറന്‍സില്ലാതെ ചികിത്സിക്കാന്‍ മാർഗമില്ലാത്ത നിരവധി പേര്‍ക്ക് ക്യാമ്പ് ഉപകാരപ്രദമായി. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എലിസ്റ്റര്‍ മെഡ് പോളിക്ലിനിക്കിന്റെ ഒന്നാം വാര്‍ഷിക ആഘോഷം എലിസ്റ്റര്‍ മെഡ് എം.ഡി ഷഹീന്‍ ഷാ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി തൃശൂര്‍ ജില്ല പ്രസിഡന്‍റ് ജമാല്‍ മനയത്ത്, വൈസ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂര്‍, എലിസ്റ്റര്‍മെഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ സുധീര്‍, നജ്മുദ്ദീന്‍ കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.
ഡോ. ബിൻസി ആരോഗ്യ ബോധവൽക്കരണ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം പ്രസിഡന്‍റ് ഷക്കീര്‍ ഉപ്പാട്ട് അധ്യക്ഷത വഹിച്ചു. ഷിബു കാസിം, ഷമീര്‍ പണിക്കത്ത്, ജംഷീര്‍ പാടൂര്‍, നൗഫല്‍ പുത്തന്‍പുരയില്‍, ഷക്കീര്‍ കുന്നിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. എലിസ്റ്റര്‍ മെഡ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രമേഷ് ചന്ദ്രന്‍ നായര്‍, ഡോ. മിലി അബ്ദുല്‍ ജലീല്‍, ഡോ. സുറുമി, എച്ച്.ആർ. ആദര്‍ശ്, അസി. ഓപ്പറേഷന്‍ അല്‍അമീന്‍ എന്നിവരും നാട്ടിക മണ്ഡലം ജനറ. സെക്രട്ടറി മുബശ്ശിര്‍ മുറ്റിച്ചൂര്‍, ട്രഷറര്‍ അബ്ദുല്‍ സത്താര്‍ പട്ടാട്ട്, വൈസ് പ്രസിഡന്‍റുമാരായ സലിം നാട്ടിക, ഹുസൈന്‍ അറക്കല്‍, സെക്രട്ടറിമാരായ ഷാഹുല്‍ ഉപ്പാട്ട്, ഷമീര്‍ നാട്ടിക, ഷബീര്‍ അലി വലപ്പാട്, അനീഷ് പണിക്കവീട്ടില്‍ എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി. ഷിബി സ്വാഗതവും ആദില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

