Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത്യാഗസ്മരണയിൽ ആഹ്ലാദ...

ത്യാഗസ്മരണയിൽ ആഹ്ലാദ പെരുന്നാൾ

text_fields
bookmark_border
eid dubai
cancel
camera_alt

1. റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ഊ​ദ് ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി ഈ​ദ്​ ന​മ​സ്കാ​ര ശേ​ഷം ആ​ശം​സ കൈ​മാ​റു​ന്നു, 2. അ​ബൂ​ദ​ബി അ​ൽ മു​ശ്​​രി​ഫ്​ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​മു​ഖ​രെ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ സ്വീ​ക​രി​ച്ച​പ്പോ​ൾ, 3. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഷാ​ർ​ജ മോ​സ്കി​ൽ ബ​ലി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്നു.

4.ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ സ​അ​ബീ​ൽ ഗ്രാ​ൻ​ഡ്​ മോ​സ്കി​ൽ

പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്നു

ദുബൈ: ഇ​ബ്രാ​ഹീം പ്ര​വാ​ച​ക​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ത്യാ​ഗ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ യു.​എ.​ഇ​യി​ലെ വി​ശ്വാ​സി സ​മൂ​ഹ​വും ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. അ​തി​രാ​വി​ലെ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തോ​ടെ​യാ​ണ്​ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ​ള്ളി​ക​ളി​ലും ഈ​ദ്​ മു​സ്വ​ല്ല​ക​ളി​ലു​മാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ആ​യി​ര​ങ്ങ​ൾ ന​മ​സ്കാ​ര​ത്തി​ന്​ ഒ​ഴു​കി​യെ​ത്തി. ഈ​ദി​ന്‍റെ സ​ന്ദേ​ശം വി​ശ്വാ​സി​ക​ൾ​ക്ക്​ വി​വ​രി​ച്ചു ന​ൽ​കി​യ പെ​രു​ന്നാ​ൾ ഖു​തു​ബ​ക്ക്​ ശേ​ഷം പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്തും ആ​ശം​സ​ക​ൾ കൈ​മാ​റി​യു​മാ​ണ്​ ന​മ​സ്കാ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന്​ വി​ശ്വാ​സി​ക​ൾ പി​രി​ഞ്ഞ​ത്.

പി​ന്നീ​ട്,​ കു​ടും​ബ സം​ഗ​മ​ങ്ങ​ളു​ടെ​യും സു​ഹൃ​ദ്​ സം​ഗ​മ​ങ്ങ​ളു​ടെ​യും കാ​ഴ്ച​ക​ളാ​യി​രു​ന്നു. ചൂ​ട്​ ക​ന​ത്ത​തി​നാ​ൽ വൈ​കു​ന്നേ​രം വ​രെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ, ചൂ​ട്​ കു​റ​ഞ്ഞ​തോ​ടെ ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും മാ​ളു​ക​ളി​ലും അ​ട​ക്കം നി​ര​വ​ധി​പേ​ർ കു​ടും​ബ സ​മേ​തം ആ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്നു. യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ ഈ​ദ്​ ദി​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ളി​ൽ നി​ന്നു​ള്ള ആ​ശം​സ​ക​ൾ സ്വീ​ക​രി​ച്ചു. ശൈ​ഖ്​ മ​ൻ​സൂ​ർ​ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ മോ​സ്കി​ലെ ഈ​ദ്​ ന​മ​സ്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്​ അ​ൽ മു​ശ്​​രി​ഫ്​ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ കി​രീ​ടാ​വ​കാ​ശി​ക​ൾ, ഉ​പ ഭ​ര​ണാ​ധി​കാ​രി​ക​ൾ, ശൈ​ഖു​മാ​ർ, മ​റ്റു അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​രെ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു.

1.ഉ​മ്മു​ൽ​ഖു​വൈ​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സൗ​ദ് ബി​ൻ റാ​ശിദ് അ​ൽ മു​അ​ല്ല, ഉ​മ്മു​ൽ​ഖു​വൈ​ൻ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മു​അ​ല്ല മോ​സ്കി​ൽ പെ​രു​ന്നാ​ൾ ന​മ​സ്ക​രി​ക്കു​ന്നു.2.1. ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി ഫു​ജൈ​റ​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ൻ​ഡ്​ മോ​സ്കി​ൽ ഈ​ദ്​ ന​മ​സ്കാ​ര​ത്തി​ന്​ എ​ത്തി​യ​പ്പോ​ൾ, 3.അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി അ​ജ്​​മാ​നി​ലെ ​​ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹു​മൈ​ദ്​ മോ​സ്കി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു, 4. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​ന് ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ദു​ബൈ സ​അ​ബീ​ൽ മ​ജ് ലി​സി​ൽ വെ​ച്ച് ഈ​ദ് ആ​ശം​സ​ക​ൾ നേ​രു​ന്നു

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഷാ​ർ​ജ മോ​സ്കി​ൽ മ​റ്റു ഉ​ന്ന​ത ഭ​ര​ണ നേ​തൃ​ത്വ​ത്തി​നൊ​പ്പം ഈ​ദ്​ ന​മ​സ്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ത്തു. ന​മ​സ്കാ​ര​ത്തി​ന്​ ശേ​ഷം അ​ദ്ദേ​ഹം ഈ​ദ്​ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി അ​ജ്​​മാ​നി​ലെ ​​ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹു​മൈ​ദ്​ മോ​സ്കി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി ഫു​ജൈ​റ​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ൻ​ഡ്​ മോ​സ്കി​ലാ​ണ്​ ഈ​ദ്​ ന​മ​സ്ക​രി​ച്ച​ത്.

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഉ​മ്മു​ൽ​ഖു​വൈ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സൗ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മു​അ​ല്ല, ഉ​മ്മു​ൽ​ഖു​വൈ​ൻ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മു​അ​ല്ല മോ​സ്കി​ൽ പെ​രു​ന്നാ​ൾ ന​മ​സ്ക​രി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സ​ഊ​ദ് ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി ഖു​സ​മി​ലെ ഈ​ദ്​ മു​സ​ല്ല​യി​ലാ​ണ്​ ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ​ത്. ന​മ​സ്കാ​ര ശേ​ഷം അ​ദ്ദേ​ഹം ഈ​ദ്​ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം മ​റ്റു ഭ​ര​ണ പ്ര​മു​ഖ​രോ​ടൊ​പ്പം ദു​ബൈ സ​അ​ബീ​ൽ ഗ്രാ​ൻ​ഡ്​ മോ​സ്കി​ൽ പെ​രു​ന്നാ​ൾ ന​മ​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Ul AdhaExpatriates
News Summary - Natives and expatriates are overwhelmed by the excitement of eid
Next Story