Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസം അവസാനിപ്പിച്ച് തിരികെ യാത്രക്ക് ടിക്കറ്റെടുത്ത വർക്കല സ്വദേശി നിര്യാതനായി
text_fieldsbookmark_border
മുഹമ്മദ് ഇസ്മായിൽ
അബൂദബി: മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 24ന് നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്തു തയ്യാറായിനിന്ന വർക്കല സ്വദേശി അബൂദബിയിൽ നിര്യാതനായി. വെട്ടൂർ ചിനക്കര വളവീട്ടിൽ കുട്ടപ്പായി എന്ന മുഹമ്മദ് ഇസ്മായിൽ അബ്ദുൽ വാഹിദാ(63)ണ് അൽഐനിൽ മരിച്ചത്. ഫിഷ് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.
വെള്ളിയാഴ്ച ജോലിക്കിടയിൽ രക്തസമ്മർദ്ദം കൂടി തലച്ചോറിൽ രക്തസ്രാവം ഉണ്ടായി തവാം ഹോസ്പിറ്റലിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: നിസ. അർഷാദ്(അൽഐൻ), അബ്ദുൽ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വെട്ടൂർ വടക്കേ പള്ളിയിൽ ഖബറടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

