Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശിനി ഉമ്മുൽ ഖുവൈനിൽ കടലിൽ മുങ്ങി മരിച്ചു

text_fields
bookmark_border
ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ അപകടം
കോഴിക്കോട്​ സ്വദേശിനി ഉമ്മുൽ ഖുവൈനിൽ കടലിൽ മുങ്ങി മരിച്ചു
cancel

ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് (32) ഉമ്മുൽഖുവൈൻ ബീച്ച് ഹോട്ടലിന് സമീപം കടലിൽ മുങ്ങി മരിച്ചു. ഭർത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട്​ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവൻ നഷ്​ടമായത്. ഷാര്‍ജ ഇത്തിസാലാത്ത് ജീവനക്കാരൻ മഹ്റൂഫി​െൻറ ഭാര്യയാണ്​. മൃതദേഹം ഉമ്മുൽഖുവൈൻ ആശുപത്രി മോർച്ചറിയിൽ.

അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാൻ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കൾ: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് - കോയാദീന്‍ തറമ്മല്‍. മാതാവ് - സഫിയ കുന്നത്ത് കൊടക്കാട്ട്.

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Kozhikode drowned to death in the sea Ummul Quwain
Next Story