ദേശീയ സ്കേറ്റ് ബോർഡിങ് ചാമ്പ്യൻഷിപ്: അൻവിത സ്റ്റാലിന് വെള്ളി മെഡൽ
text_fieldsഅൻവിത സ്റ്റാലിൻ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജിക്കും മറ്റ് അധ്യാപകർക്കുമൊപ്പം
ഷാർജ: റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയ സ്കേറ്റ് ബോർഡിങ് ചാമ്പ്യൻഷിപ്പിൽ അൻവിത സ്റ്റാലിന് വെള്ളി മെഡൽ. പാർക്ക് കോമ്പറ്റീഷനിലാണ് അൻവിത വെള്ളി മെഡലിനർഹയായത്.
ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ ഷാർജ വിദ്യാർഥിയും മലയാളിയുമായ അൻവിത ഏങ്കണ്ടിയൂർ സ്വദേശികളായ സ്റ്റാൻലി- ഷിനി ദമ്പതികളുടെ മകളാണ്.
ദേശീയതലത്തിൽ മികവ് തെളിയിച്ച അൻവിത സ്റ്റാലിനെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ അഭിനന്ദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

