Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ സുരക്ഷ: സൈബർ...

ദേശീയ സുരക്ഷ: സൈബർ സംവിധാനം ശക്തിപ്പെടുത്തി

text_fields
bookmark_border
ദേശീയ സുരക്ഷ: സൈബർ സംവിധാനം ശക്തിപ്പെടുത്തി
cancel

ദുബൈ: അതിവേഗം വികസിക്കുന്ന സൈബർ ലോകത്ത്​ രാജ്യത്തെ പ്രധാന മേഖലകളുടെ സംരക്ഷണവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഡിജിറ്റൽ സുരക്ഷ സംവിധാനങ്ങൾ ശക്​തിപ്പെടുത്തി യു.എ.ഇ.

ദേശീയ സുരക്ഷയെ പിന്തുണക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെ സഹായിക്കുന്നതിനുമായി അതിനൂതനവും സംയോജിതവുമായ സൈബർ സുരക്ഷ അന്തരീക്ഷം വികസിപ്പിച്ചതായി ഗവൺമെന്‍റ്​ സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ്​ ഹമദ്​ അൽ കുവൈത്തി പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, നിർണായകമായ മേഖലകൾ, സ്വകാര്യ സംഘടനകൾ എന്നിവയുടെ സൈബർ സുരക്ഷ ഓപറേഷൻസ്​ റൂമുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബർ ആക്രമണ സാധ്യതകളെ 24 മണിക്കൂറും നിരീക്ഷിക്കുക, ബിസിനസ്​ സമൂഹങ്ങളെ പിന്തുണക്കുക, സൈബർ ആക്രമണങ്ങളെ നേരിടാനുള്ള സന്നദ്ധ വർധിപ്പിക്കുക തുടങ്ങിയവക്കായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു അദ്ദേഹത്തിന്‍റെ സന്ദർശനം. വിവിധ ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്തുന്നതിനും ഡിജിറ്റൽ സംഭവങ്ങളോട്​ പ്രതികരിക്കാനുമുള്ള സ്ഥാപനങ്ങളുടെ സാ​ങ്കേതികമായ കഴിവുകളും ഡോ. അൽ കുവൈത്തി അവലോകനം ചെയ്​തു. ഏത്​ സൈബർ ആക്രമണങ്ങളേയും നേരിടാനുള്ള സാ​​ങ്കേതികമായ കഴിവ്​ രാജ്യം ആർജിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ നിലനിർത്തുന്നതിൽ പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള ഏകീകൃതമായ ശ്രമങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - National security: Cyber ​​system strengthened
Next Story