നാഷനൽ മീഡിയാ കൗൺസിലിന് ഇന്നവേഷൻ മാനേജ്മെൻറ് സർട്ടിഫിക്കേഷൻ
text_fieldsഅബൂദബി: യു.എ.ഇയിലെ മാധ്യമരംഗത്ത് നൂതനാശയങ്ങളുടെയും ക്രിയാത്മകതയുടെയും സംസ്കാരം സൃഷ്ടിച്ച നാഷനൽ മീഡിയാ കൗൺസിലിന് ഇന്നവേഷൻ മാനേജ്മെൻറ് സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ. അന്താരാഷ്ട്ര സാേങ്കതിക വ്യവസായ സേവന^ക്ലാസിഫിക്കേഷൻ സ്ഥാപനമായ ബ്രിട്ടനിലെ ലോയ്ഡ്സ് റെജിസ്റ്റർ യു.എ.ഇയിലെ പി.ഡി.സി.എ മാനേജ്മെൻറ് കൺസൾട്ടൻസിയുമായി ചേർന്നാണ് 16555-1 TS സർട്ടിഫിക്കേഷൻ നൽകിയത്. ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കാനും യു.എ.ഇയെ ലോകത്തെ ഏറ്റവും മികച്ച നവീനാശയ രാഷ്ട്രമാക്കി മാറ്റാനുള്ള ദേശീയ നയങ്ങൾക്കനുസൃതമായി മാധ്യമ മേഖലയെ ബോധവത്കരിക്കാനും നടത്തിയ ഉദ്യമങ്ങളാണ് ഇതു വഴി സാക്ഷ്യപ്പെടുന്നത്. എൻ.എം.സി ഡയറക്ടർ ജനറൽ മൻസുർ ഇബ്രാഹിം അൽ മൻസൂരി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലോയ്ഡ്സ് രജിസ്റ്റർ മീന^ഇന്ത്യ ബി.ഡി.എം അയ്മൻ കെറ്റിലി, പി.ഡി.സി.എ ജനറൽ മാനേജർ മുഹമ്മദ് അബു ഹസന എന്നിവർ സംബന്ധിച്ചു. യു.എ.ഇയിലെ മാധ്യമ രംഗത്ത് സുസ്ഥിരമായ നൂതനാശയ സംസ്കാരം സാധ്യമാക്കുന്നതിൽ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഡി.ജി. വ്യക്തമാക്കി. ആഗോള തലത്തിൽ മാധ്യമ മേഖലയെ ബാധിക്കുന്ന വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാം വിധം രാജ്യത്തെ മാധ്യമ രംഗത്തെ ശക്തിപ്പെടുത്തുകയെന്ന യു.എ.ഇ നേതൃത്വത്തിെൻറ ദർശനങ്ങളുടെ പ്രതിഫലനമാണിതെന്നും അൽ മൻസൂരി കൂട്ടിച്ചേർത്തു. നേട്ടം സാധ്യമാക്കാൻ പരിശ്രമിച്ച എൻ.എം.സി ഉദ്യോഗസ്ഥരെ അദ്ദേഹം അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
