നാഷനൽ കെ.എം.സി.സി ‘കരിയർ ഫസ്റ്റ്’ സംഘടിപ്പിക്കുന്നു
text_fieldsനാഷനൽ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, സിയാദ് എന്നിവർ ദുബൈയിൽ
വാർത്തസമ്മേളനത്തിൽ.
ദുബൈ: വിദ്യാഭ്യാസ മേഖലയിൽ കരിയർ മേളയുമായി നാഷനൽ കെ.എം.സി.സി. യു.എ.ഇയിലെ സ്കൂളുകളിൽ തൊഴിലന്വേഷിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ‘കരിയർ-ഫസ്റ്റ്’ എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് നാഷനൽ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, സിയാദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ തേടുന്നവരെ ഒരു വേദിയിലെത്തിക്കുന്നതിനായി യു.എ.ഇയിലെ അഞ്ചിലധികം പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് സെപ്റ്റംബർ 13ന് ദുബൈയിലാണ് മേള ഒരുക്കുന്നത്. അധ്യാപകർക്കുപുറമെ സ്റ്റോർ കീപ്പർ, റിസപ്ഷനിസ്റ്റ്, കാഷ്യർ, ഡ്രൈവർ, ബസ് മോണിറ്റർ, മെയിന്റനൻസ് തുടങ്ങിയ മേഖലകളിലായി 750ലധികം ഒഴിവുകളിലേക്കാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് നാഷനൽ കെ.എം.സി.സി തയാറാക്കിയ ഗൂഗ്ൾ ഫോം വഴി ആഗസ്റ്റ് 31വരെ അപേക്ഷിക്കാം. ഈ അപേക്ഷകളിൽ നിന്നും ചുരുക്കപ്പട്ടിക തയാറാക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായിരിക്കും കരിയർ ഫസ്റ്റിൽ പങ്കെടുക്കാൻ അവസരം. പ്രമുഖ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായിരിക്കും അന്നേ ദിവസം അഭിമുഖം നടത്തുക. അഭിമുഖത്തിൽ യോഗ്യരായവരെ കണ്ടെത്തി വിവിധ തസ്തികകളിലേക്ക് നിയമിക്കുമെന്നും കെ.എം.സി.സി ഭാരവാഹികൾ വ്യക്തമാക്കി. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ അപേക്ഷ സമർപ്പിക്കാനുള്ള ഗൂഗ്ൾ ഫോം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

