Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാർ ഗോൾഡിന്‍റെ...

മലബാർ ഗോൾഡിന്‍റെ നാഷനൽ ഹബ് മുംബൈയിൽ

text_fields
bookmark_border
മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ നാ​ഷ​ന​ൽ ഹ​ബ്  ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ നാ​ഷ​ന​ൽ ഹ​ബ് അ​ന്തേ​രി​യി​ൽ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​റാ​മ​ത്തെ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​ന്‍റെ നാ​ഷ​ന​ൽ ഹ​ബ് (എം.​എ​ൻ.​എ​ച്ച്) മും​ബൈ അ​ന്തേ​രി ഈ​സ്റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നാ​ഷ​ന​ൽ ഹ​ബ് ആ​രം​ഭി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ്, മു​ൻ എം.​പി​യും ലോ​ക്മ​ത് മീ​ഡി​യ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ വി​ജ​യ് ഡാ​ർ​ഡ, മ​ല​ബാ​ർ ഗ്രൂ​പ് വൈ​സ്​ ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്​​ദു​ൽ സ​ലാം, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​​ ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഒ. ​അ​ഷ​ർ, ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​യ എ.​കെ. നി​ഷാ​ദ്, കെ.​പി. വീ​രാ​ൻ​കു​ട്ടി, സി. ​മാ​യി​ൻ​കു​ട്ടി, എം.​പി. അ​ബ്ദു​ൽ മ​ജീ​ദ്, വി.​എ​സ്. ഷ​റീ​ജ്, എ.​കെ. ഫൈ​സ​ൽ, അ​ബ്​​ദു​ല്ല, വെ​സ്റ്റ് റീ​ജ്യ​ൻ ഹെ​ഡ് എ.​ടി. ഫ​ൻ​സീം അ​ഹ​മ്മ​ദ്, കോ​ർ​പ​റേ​റ്റ് ഹെ​ഡ് ഷാ​ജി ക​ക്കോ​ടി, മ​റ്റ് മാ​നേ​ജ്മെ​ന്‍റ്​ ടീം ​അം​ഗ​ങ്ങ​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​ന് നി​ല​വി​ൽ 11 രാ​ജ്യ​ങ്ങ​ളി​ലാ​യി 330ലേ​റെ ഷോ​റൂ​മു​ക​ളു​ണ്ട്. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​മ്പ​നി. 40 പു​തി​യ സ്​​റ്റോ​റു​ക​ൾ ഇ​ന്ത്യ​യി​ലും 16 എ​ണ്ണം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി തു​റ​ക്കാ​നാ​ണ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsMalabar GoldNational Hub
News Summary - National Hub of Malabar Gold in Mumbai
Next Story