ദേശീയ പതാക ദിനം; നവംബർ മൂന്നിന് പതാക ഉയർത്താൻ ആഹ്വാനം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: യു.എ.ഇയുടെ ദേശീയ പതാക ദിനമായ നവംബർ മൂന്നിന് പൗരന്മാരോടും മുഴുവൻ താമസക്കാരോടും സ്ഥാപനങ്ങളോടും പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അന്നേ ദിവസം രാവിലെ കൃത്യം 11 മണിക്ക് എല്ലാവരും പതാക ഉയർത്തണമെന്നാണ് നിർദേശം. മാതൃരാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനൊപ്പം ഐക്യത്തിന്റെ മൂല്യം പുതുക്കുന്നതിനുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്നതുമാണ് ദേശീയ പതാകദിനമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ദേശീയത ഉയർത്തിപ്പിടിച്ച് നവംബർ മൂന്നിന് യു.എ.ഇയിലെ കടകളിലും വീടുകളിലും തെരുവുകളിലും ദേശീയ പതാകകൾ അലങ്കരിക്കും. പതാക പ്രദർശിപ്പിക്കുമ്പോൾ ദേശീയ ചിഹ്നത്തെ ബഹുമാനിക്കണം. ഓരോ തവണയും പതാക ഉയർത്തുന്നതിന് മുമ്പ് കേടുപാടുകളോ മങ്ങലോ കീറലോ സംഭവിച്ചിട്ടില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തണം. തെരുവിന്റെ മധ്യത്തിൽ പതാക തൂക്കുമ്പോൾ അത് ലംബമായി തൂങ്ങിക്കിടക്കണം. ചുവന്ന ഭാഗം മുകളിലേക്കും മറ്റു മൂന്നു നിറങ്ങൾ താഴേക്കും ആയിരിക്കണം. ദേശീയ പതാക ദിനം മുതൽ ഈദുൽ ഇത്തിഹാദ് ദിനമായ ഡിസംബർ രണ്ടുവരെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി നേരത്തേ എമിറേറ്റിൽ ‘ദേശീയ മാസം’ പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരം ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

