Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightയു.​എ.​ഇ​ ദേ​ശീ​യ...

യു.​എ.​ഇ​ ദേ​ശീ​യ ദി​നം: ഇ​ത്തവണ ലം​ബോ​ർ​ഗി​നി​യു​മാ​യി ഷ​ഫീ​ഖ്​

text_fields
bookmark_border
യു.​എ.​ഇ​ ദേ​ശീ​യ ദി​നം: ഇ​ത്തവണ ലം​ബോ​ർ​ഗി​നി​യു​മാ​യി ഷ​ഫീ​ഖ്​
cancel
camera_alt

യു.​എ.​ഇ​യു​ടെ ച​രി​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത കാ​റി​ൽ ഷ​ഫീ​ഖ്​ റ​ഹ്​​മാ​ൻ

ദു​ബൈ: ഓ​രോ ദേ​ശീ​യ ദി​ന​ങ്ങ​ളി​ലും യു.​എ.​ഇ​യി​ലെ വാ​ഹ​ന​​പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​റു​ള്ള ഷ​ഫീ​ഖ്​ റ​ഹ്​​മാ​ൻ ഇ​ക്കു​റി എ​ത്തി​യ​ത്​ ലം​ബോ​ർ​ഗി​നി ഉ​റൂ​സു​മാ​യി. യു.​എ.​ഇ പ​താ​ക​യും രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്​​താ​ണ്​ അ​ൽ മാ​നി​യ ഗ്രൂ​പ്​ ചെ​യ​ർ​മാ​നാ​യ ഷെ​ഫീ​ഖ്​ ഇ​ത്ത​വ​ണ വാ​ഹ​നം സ​മ​ർ​പ്പി​ച്ച​ത്.

ഒ​രു പ​തി​റ്റാ​ണ്ടാ​യി എ​ല്ലാ ദേ​ശീ​യ ദി​ന​ത്തി​ലും ഷ​ഫീ​ഖി​െൻറ വാ​ഹ​നം യു.​എ.​ഇ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ അ​ല​ങ്ക​രി​ക്കാ​റു​ണ്ട്. ഇ​ല​ക്ട്രോ ​േപ്ല​റ്റ​ഡ് സ്വ​ർ​ണ ഫോ​യി​ലി​ൽ എ​ക്സ്പോ​യു​ടെ ലോ​ഗോ പ​തി​ച്ചാ​ണ് ഇ​തി​െൻറ പ​ശ്ചാ​ത്ത​ലം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ് സാ​യി​ദി​െൻറ ചി​ത്രം അ​റേ​ബ്യ​ൻ മ​ണ​ലി​െൻറ നി​റ​ത്തി​ൽ വ​ലു​താ​യി പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

1971 മു​ത​ൽ 2021 വ​രെ​യു​ള്ള ച​രി​ത്ര​സം​ഭ​വ​ങ്ങ​ളെ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. ബോ​ണ​റ്റി​ന് പു​റ​ത്ത് സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ​ക്ക്​ ചു​റ്റും സ്വ​ർ​ണ പ്ലേ​റ്റ​ഡ് ഫ്ലോ​റ​ൽ ഡ്രോ​യി​ങ്​ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​ട്ടു​മു​ണ്ട്. പി​റ​കു​വ​ശ​ത്തെ ഗ്ലാ​സ്സി​ലും എ​ക്സ് ഗോ​ൾ​ഡ് ലോ​ഗോ​യാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

പ​തി​വി​നു വി​പ​രീ​ത​മാ​യി ക​ണ്ട​മ്പ​റ​റി സ്​​റ്റൈ​ലാ​ണ്​ ഡി​സൈ​നി​ങ്ങി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ന്ന​പ്പോ​ൾ പ​ല​പ്പോ​ഴും ഷ​ഫീ​ഖി​െൻറ വാ​ഹ​ന​മാ​ണ്​ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiUAE national DayLamborghiniVehicle loverShafiq Rahman
News Summary - National Day: Vehicle lover Shafiq Rahman Comes with the UAE history painted Lamborghini
Next Story