Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നം:...

ദേ​ശീ​യ ദി​നം: സ്കൂ​ളു​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്ച​യും അ​വ​ധി

text_fields
bookmark_border
ദേ​ശീ​യ ദി​നം: സ്കൂ​ളു​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്ച​യും അ​വ​ധി
cancel

ദു​ബൈ: എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ, യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ, ന​ഴ്​​സ​റി​ക​ൾ എ​ന്നി​വ​ക്ക്​ യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മൂ​ന്ന് ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും. ദേ​ശീ​യ ദി​ന​മാ​യ ശ​നി​യാ​ഴ്ച കൂ​ടാ​തെ ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും അ​വ​ധി ല​ഭി​ക്കും. ദു​ബൈ​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ന്ന വി​ജ്ഞാ​ന, മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ (കെ.​എ​ച്ച്.​ഡി.​എ) സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. അ​തോ​ടൊ​പ്പം ഡി​സം​ബ​ർ ഒ​ന്ന്​ വെ​ള്ളി​യാ​ഴ്ച വി​ദൂ​ര​പ​ഠ​ന​മാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യ​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച​യും കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കേ​ണ്ടി​വ​രി​ല്ല.

മ​റ്റു ചി​ല എ​മി​റേ​റ്റു​ക​ളി​ലെ സ്കൂ​ളു​ക​ളി​ലും മൂ​ന്ന് ദി​വ​സം അ​വ​ധി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​​ മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ ര​ണ്ട്​ മു​ത​ൽ നാ​ല് വ​രെ​യാ​ണ്​ അ​വ​ധി. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ല​ഭി​ക്കു​ന്ന​തോ​ടെ അ​ഞ്ചാം തീ​യ​തി​യാ​ണ്​ പി​ന്നീ​ട്​ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySchoolsLeaveUAE
News Summary - National-Day-UAE-Schools-Leave-Monday
Next Story