Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ​ദി​നം:...

ദേ​ശീ​യ​ദി​നം: യു.​എ.​ഇ​യി​ൽ 1125 ത​ട​വു​കാ​ർ​ക്ക്​ കൂ​ടി മോ​ച​നം

text_fields
bookmark_border
ദേ​ശീ​യ​ദി​നം: യു.​എ.​ഇ​യി​ൽ 1125 ത​ട​വു​കാ​ർ​ക്ക്​ കൂ​ടി മോ​ച​നം
cancel

അ​ബൂ​ദ​ബി: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച്​ യു.​എ.​ഇ​യി​ൽ 1125ഒാ​ളം ത​ട​വു​കാ​ർ​ക്ക്​ കൂ​ടി മോ​ച​നം. ദു​ബൈ​യി​ൽ 625, റാ​സ​ൽ​ഖൈ​മ​യി​ൽ 205, അ​ജ്​​മാ​നി​ൽ 90, ഷാ​ർ​ജ​യി​ൽ 182 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും. ഉ​മ്മു​ൽ​ഖു​വൈ​നി​ലും മോ​ച​ന​ത്തി​ന്​ ന​ട​പ​ടി​യു​ണ്ടെ​ങ്കി​ലും ത​ട​വു​കാ​രു​ടെ എ​ണ്ണം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

ന​ല്ല​ന​ട​പ്പ്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ജ​യി​ലി​ൽ​നി​ന്ന്​ വി​ട്ട​യ​ക്കു​ന്ന​ത്. 785 പേ​ർ​ക്ക്​ ജ​യി​ൽ​മോ​ച​നം ന​ൽ​കാ​ൻ ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 47ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ദു​ബൈ എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത രാ​ജ്യ​ക്കാ​രാ​യ 625 പേ​രെ മോ​ചി​പ്പി​ക്കാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ആ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സ​ഉൗ​ദ് ബി​ൻ സ​ഖ​ർ ആ​ൽ ഖാ​സി​മി​യാ​ണ്​ റാ​സ​ൽ​ഖൈ​മ​യി​ൽ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വ്യ​ത്യ​സ്​​ത കേ​സു​ക​ളി​ൽ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ഇ​തു​വ​ഴി മോ​ച​നം സാ​ധ്യ​മാ​കും.

വ്യ​ത്യ​സ്​​ത കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ അ​ജ്​​മാ​നി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 90 പേ​രെ വി​ട്ട​യ​ക്കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ നു​ഐ​മി ഉ​ത്ത​ര​വി​ട്ടു. ത​ട​വു​കാ​ർ​ക്ക്​ ആ​ശം​സ അ​റി​യി​ച്ച ശൈ​ഖ് ഹു​മൈ​ദ് ആ​രോ​ഗ്യ​ക​ര​വും ക്രി​യാ​ത്​​മ​ക​വു​മാ​യി സ​മൂ​ഹ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​ൻ ഇൗ ​അ​വ​സ​രം അ​വ​ർ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ പ്ര​ത്യാ​ശി​ച്ചു. ഉ​മ്മു​ൽ ഖു​വൈ​നി​ൽ നി​ര​വ​ധി ​േപ​രെ ജ​യി​ൽ​മോ​ചി​ത​രാ​ക്കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഉ​മ്മു​ൽ​ഖു​വൈ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സ​ഉൗ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മു​അ​ല്ല​യും ഷാ​ർ​ജ​യി​ൽ വ്യ​ത്യ​സ്​​ത രാ​ജ്യ​ക്കാ​രാ​യ 182 പേ​രെ മോ​ചി​പ്പി​ക്കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യും ഉ​ത്ത​ര​വ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daygulf newsmalayalam news
News Summary - national day-uae-gulf news
Next Story