Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉല്‍സവ ലഹരിയില്‍ വടക്കന്‍ എമിറേറ്റുകള്‍

text_fields
bookmark_border
  • ഇന്ത്യന്‍ സമൂഹവും ആഘോഷത്തിന്
ഉല്‍സവ ലഹരിയില്‍ വടക്കന്‍ എമിറേറ്റുകള്‍
cancel
camera_alt???? ??????? ???????????? ??????????????? ????? ????????????????????????? ????? ???????????? ??????

റാസല്‍ഖൈമ: രാജ്യത്തി​​െൻറ 46ാമത് ദേശീയ ദിനം വര്‍ണാഭമാക്കാന്‍ വടക്കന്‍ എമിറേറ്റുകളും ഒരുങ്ങി. ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നടക്കുക. വിവിധ മന്ത്രാലയ സമുച്ചയങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം ദിവസങ്ങള്‍ക്ക് മുമ്പേ ചതുര്‍വര്‍ണ പതാകകള്‍ ഉയര്‍ന്നു. ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ വിവിധ സര്‍ക്കാര്‍ - സർക്കാരിതര സ്ഥാപനങ്ങളും തെരുവുകളും വൈദ്യുത ദീപങ്ങളാല്‍ അലംകൃതയിട്ടുണ്ട്​. രാജ്യത്തി​​െൻറ പൈതൃകവും സംസ്​കൃതിയും ത്രിമാന സാങ്കേതത്തിലൂടെ ഒരുക്കുന്ന സംഗീത നിശയാണ് റാസല്‍ഖൈമയിലെ മുഖ്യ പരിപാടി.

ഡിസംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് ജുല്‍ഫാര്‍ ടവറിന് എതിര്‍വശം ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുക. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, കിരിടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് തുടങ്ങിയവര്‍ പങ്കെടുക്കും. കരിമരുന്ന് പ്രയോഗത്തോടെ ചടങ്ങ് അവസാനിക്കും. അറബ് ലോകത്തെ പ്രശസ്​ത സംഗീതജ്ഞരും അണിയറ പ്രവര്‍ത്തകരുമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഇതോടനുബന്ധിച്ച് രണ്ടാഴ്ച്ചയായി രാത്രിയില്‍ ഇവിടെ വിശാലമായ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴില്‍-ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരും വിദ്യാര്‍ഥികളും പങ്കാളികളായ വിവിധ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. ട്രാഫിക് ആൻറ്​ പട്രോള്‍ വകുപ്പി​​െൻറ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഡ്രൈവര്‍മാര്‍ക്കും കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്​തു. കേണല്‍ സെയ്​ഫ്​ ബിന്‍ ഹജ്ജാര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച്ച രാവിലെ എട്ടിന് കോര്‍ണീഷില്‍ റോഡ് ഷോയും നടക്കും.വിവിധ മലയാളി കൂട്ടായ്​മകളുടെ ആഭിമുഖ്യത്തിലും ഇന്ത്യന്‍ വിദ്യാലയങ്ങളോടനുബന്ധിച്ചും യു.എ.ഇ ദേശീയ ദിനം വ്യത്യസ്​ഥ പരിപാടികളോടെ ആഘോഷിക്കും. റാക് ചേതന ഒരുക്കുന്ന യു.എ.ഇ ദേശീയ ദിനാഘോഷത്തില്‍ എം. സ്വരാജ് എം.എല്‍.എ, മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എന്നിവര്‍ മുഖ്യാതിഥികളാണ്. റാക് ഇന്ത്യന്‍ പബ്ളിക് സ്​കൂളില്‍ ഡിസംബര്‍ ഒന്നിന് വൈകുന്നേരം ആറിനാണ് ചടങ്ങ്. കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ റാക് ഇന്ത്യന്‍ സ്​കൂളില്‍ ഡിസംബര്‍ ഏഴിനാണ് ആഘോഷ പരിപാടികള്‍.

റാസല്‍ഖൈമയിലെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം, യുവകലാ സാഹിതി, ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം, കേരള പ്രവാസി ഫോറം, സേവനം സ​െൻറര്‍, എസ്.എന്‍.ഡി.പി സേവനം, ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി, സല്‍മാനുല്‍ ഫാരിസി, നോളജ് തിയേറ്റര്‍ തുടങ്ങിയവയും സ്കോളേഴ്​സ്​, ഐഡിയല്‍, ഇന്ത്യന്‍, ന്യൂ ഇന്ത്യന്‍, ഇന്ത്യന്‍ പബ്ളിക്, ആല്‍ഫ സ്​കൂളുകളും യു.എ.ഇ ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളാകും.
അതേസമയം, ആഘോഷ പരിപാടികള്‍ അപകടമുക്തമാക്കുന്നതിന് റാസല്‍ഖൈമയില്‍ വ്യാപകമായി പ്രത്യേക പട്രോളിംഗ് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. 52 ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇവര്‍ നിരീക്ഷണങ്ങളിലേര്‍പ്പെടും. പര്‍വ്വത നിരകളിലും കടല്‍ തീരങ്ങളിലും എത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അതീവ ജാഗ്രതയോടെ വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - national day-uae-gulf news
Next Story