ദേശീയദിനം: മാര്‍ച്ച് പാസ്റ്റ് ഒരുക്കി റാക് പൊലീസ്
text_fieldsആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ ഖാസിമി കോര്‍ണീഷില്‍ നടന്ന മാര്‍ച്ച് പാസ്റ്റ്
റാസല്‍ഖൈമ: രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അല്‍ഖാസിമി കോര്‍ണീഷില്‍ വെള്ളിയാഴ്ച വമ്പന്‍ മാര്‍ച്ച് പാസ്റ്റ് ഒരുക്കി റാക് പൊലീസ്. ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി സമാധാന പാലകരും സൈനികരും വിദ്യാര്‍ഥികളും വിവിധ സംഘങ്ങളും പങ്കെടുത്ത മഹത്തായ പ്രകടനം യു.എ.ഇയുടെ പുരോഗതിയും സാംസ്കാരിക വൈവിധ്യവും ഉദ്ഘോഷിക്കുന്നതായി.
ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ചടങ്ങുകളില്‍ അബൂദബി പൊലീസ് കോളജ്, സിവില്‍ ഡിഫന്‍സ് ടീം, മിലിട്ടറി ബാന്‍ഡ്, വനിത പൊലീസ്, അമീറി ഗാര്‍ഡ്, മൗണ്ടഡ് പൊലീസ് യൂനിറ്റ്, കെ.9 യൂനിറ്റ് തുടങ്ങിയവയും പങ്കെടുത്തു. സൈനിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനവും നടന്നു.
സുരക്ഷാ രംഗത്ത് യു.എ.ഇ കൈവരിച്ച പുരോഗതി വിളിച്ചറിയിച്ച ആഘോഷ ചടങ്ങില്‍ റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി, തദ്ദേശീയര്‍ക്കും രാജ്യനിവാസികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു. റാക് പൊലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തയ്ര്, ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ കമ്യൂണിറ്റി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തദ്ദേശീയരും വിദേശീയരുമായ നൂറുകണക്കിനാളുകളാണ് ഖാസിമി കോര്‍ണീഷിലെ ദേശീയ ദിനാഘോഷ ചടങ്ങുകള്‍
വീക്ഷിക്കാനത്തെിയത്.
ഭീമന് ദേശീയ പതാകയുമായി ആളില്ലാ ആകാശ വാഹനം
റാസല്‍ഖൈമ: റാക് പൊലീസ് ഖാസിമി കോര്‍ണീഷില്‍ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷത്തില്‍ ഭീമന് ദേശീയ പതാകയുമായി ആളില്ലാ ആകാശ വാഹനവും (യു.എ.വി). കരയിലും കടലിലും വാനിലും യു.എ.ഇയെ പ്രോജ്വലിപ്പിക്കുന്ന പ്രകടനങ്ങളില്‍ വേറിട്ടതായി കാസിമി കോര്‍ണീഷിലെ ഫൈ്ളകാര്ട്ട് 30 ഡ്രോണിന്റ പങ്കാളിത്തം. 40 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ 10 മീറ്ററിലേറെ ഉയരമുള്ള വലിയ യു.എ.ഇ ദേശീയ പതാകയാണ് ഉയര്‍ത്തിയത്. നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള റാക് പൊലീസിന്‍െറ പ്രതിബദ്ധത കാണിക്കുന്നതാണ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സജ്ജീകരണമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
റാക് ഖാസിമി കോര്‍ണീഷില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടിയില്‍
ഭീമന് പതാക ഉയര്‍ത്തുന്ന ഡ്രോണ്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

