ദേശീയദിനം; പ്രിയദർശിനി വോളി ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsപ്രിയദർശിനി വളന്റിയറിങ് ടീം നടത്തിയ ഫുട്ബാൾ ടൂർണമെന്റിനിടെ കേക്ക് മുറിച്ച് ദേശീയദിനം ആഘോഷിക്കുന്നു
ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീം ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ എൻ.ഐ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ, അറബിക് പാട്ടുകളും നൃത്തങ്ങൾ, വർണാഭമായ ഘോഷയാത്ര എന്നിവയും അരങ്ങേറി. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളും വേദിയിൽ ആലപിച്ചിരുന്നു. ഒപ്പം കേക്ക് മുറിക്കലും നടന്നു.
ദുബൈ കോൺസുൽ സുനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എൻ.പി രാമചന്ദ്രൻ, മുഹമ്മദ് ഉമർ, മുഹമ്മദ് സാദിഖ് വജ്ദാനി, അൽ ഇസ്സി മുഹമ്മദ്, റഫീഖ് മട്ടന്നൂർ എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ടീം ലീഡർ പവിത്രൻ, സ്പോർട്സ് സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറർ ഷഫീക്ക്, വൈസ് പ്രസിഡന്റ് ടി.പി അഷ്റഫ്, ബിനിഷ്, പ്രമോദ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫൈനൽ മത്സരത്തിൽ കോൺസെപ്റ്റ് ക്രിയേഷൻസിനെ പരാജയപ്പെടുത്തി ഓഷ്യൻ എയർ ചാമ്പ്യൻഷിപ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

