Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ...

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൻ ‘നാ​വേ​റ് പാ​ട്ടു’​മാ​യി നൗ​ഷാ​ദ് മാ​നം​കേ​രി

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൻ ‘നാ​വേ​റ് പാ​ട്ടു’​മാ​യി  നൗ​ഷാ​ദ് മാ​നം​കേ​രി
cancel
camera_alt???????? ??????????? ????????? ????????????????????????

അ​ൽ​ഐ​ൻ: യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ​യു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി നാ​ട്ടി​ൽ നാ​വേ​റ് പാ​ട്ട്. നേ​ര​േ​ത്ത അ​ൽ​ഐ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൃ​ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി നൗ​ഷാ​ദ് മാ​നം​കേ​രി​യാ​ണ് അ​ടു​ത്ത വീ​ട്ടി​ൽ പാ​ടി​ക്കൊ​ണ്ടി​രു​ന്ന നാ​ടോ​ടി പാ​ട്ടു​കാ​രി​യാ​യ അ​മ്മ​യെ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി ‘നാ​വേ​റ് പാ​ട്ട്’ ന​ട​ത്തി​യ​ത്.

ക​ലാ​സ്വാ​ദ​ക​ൻ എ​ന്ന നി​ല​യി​ൽ പു​ള്ളോ​ർ​ക്കു​ട​വും ന​ന്ദു​ണി​യു​ടെ നാ​ദ​വും എ​ല്ലാം ഏ​റെ ഇ​ഷ്​​ട​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​വാ​സ ജീ​വി​ത​ത്തി​ൽ കേ​ൾ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പു​ള്ളു​വ​ൻ പാ​ട്ട്, പു​ള്ളോ​ർ​കു​ട​വു​മാ​യി മു​റ്റ​ത്തു വ​ന്ന ആ ​അ​മ്മ​യെ​ക്കൊ​ണ്ട് പാ​ടി കേ​ൾ​ക്കാ​ൻ ആ​ഗ്ര​ഹം തോ​ന്നു​ക​യാ​യി​രു​ന്നു. ആ​രു​ടെ പേ​രി​ലാ​ണ് പാ​ടേ​ണ്ട​ത് എ​ന്ന​വ​ർ ചോ​ദി​ച്ച​പ്പോ​ൾ പെ​ട്ട​ന്ന് മ​ന​സ്സി​ൽ വ​ന്ന​ത് ഇ​ന്ന് ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന യു.​എ.​ഇ​യു​ടെ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ പേ​ര്.
കു​ടു​ബ​ത്തോ​ടൊ​പ്പം 30 വ​ർ​ഷ​ങ്ങ​ൾ സ​ന്തോ​ഷ​ത്തോ​ടെ യു.​എ.​ഇ​യി​ൽ ക​ഴി​ഞ്ഞ​തി​​െൻറ ന​ന്ദി​സൂ​ച​കം കൂ​ടി​യാ​ണ് ഈ ​നാ​വേ​റ് പാ​ട്ട്.

1989ൽ ​യു.​എ.​ഇ​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം ആ​ദ്യം അ​ൽ​ഐ​ൻ ഒ​യാ​സി​സ്‌ സ്കൂ​ളി​ലും തു​ട​ർ​ന്ന് യു.​എ.​ഇ യൂ​നി​വേ​ഴ്സി​റ്റി​യി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. ഭാ​ര്യ ബോ​ബി നൗ​ഷാ​ദ്. മ​ക്ക​ൾ യു.​എ.​ഇ യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​യ ആ​ലം സാ​ജ്, മി​സ്ഹ​ബ് ഹൈ​ദ​ർ, സാ​ലി​ഹ് ഹൈ​ദ​ർ, സു​ഹൈ​ൽ ഹൈ​ദ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daynaushadgulf news
News Summary - national day-naushad-uae-gulf news
Next Story