ദേശീയ ദിനം; ലോറികൾക്കും ബസുകൾക്കും റോഡുകളിൽ വിലക്ക്
text_fieldsഅബൂദബി: ദേശീയദിനാഘോഷം നടക്കുന്ന അടുത്തയാഴ്ച ലോറികളും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും അബൂദബിയിലെ നിരത്തിലിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി. നവംബര്‍ 30ന് ഉച്ചമുതല്‍ ഡിസംബര്‍ നാലിന് പുലർച്ച ഒന്നുവരെയാണ് നിരോധനം.
ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസ്സഫ, മഖ്ത പാലങ്ങള്‍, അബൂദബി ഐലന്‍ഡ് എന്നിവിടങ്ങളിലടക്കം എല്ലാ റോഡുകളിലും നിരത്തുകളിലും ഈ നിരോധനം ബാധകമാണെന്നും അബൂദബി പൊലീസ് അറിയിച്ചു.
അതേസമയം ചരക്കുനീക്കം, പൊതു ശുചീകരണ സേവനം തുടങ്ങിയ വിഭാഗങ്ങളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹുമൈരി പറഞ്ഞു. ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിന് അധിക പൊലീസ് സംഘം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയദിനാഘോഷഭാഗമായി വാഹനങ്ങള്‍ അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ അലങ്കരിക്കാനും റാലികള്‍ നടത്താനും അനുവാദം നല്‍കിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ശൈഖ് സായിദ് ഫെസ്റ്റിൽ ദേശീയദിനാഘോഷം
അബൂദബി: ദേശീയദിനാഘോഷം വര്‍ണാഭമാക്കാന്‍ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ വിപുലമായ ഒരുക്കങ്ങള്‍. ഡ്രോണ്‍ ഷോ, കരിമരുന്ന് പ്രകടനം, ലേസര്‍ഷോ, എമിറേറ്റ്സ് ഫൗണ്ടെയ്ന് തുടങ്ങി നിരവധി പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ നടത്തുക.
ഡിസംബര്‍ 2, 3 തീയതികളില്‍ വൈകീട്ട് നാലു മുതല്‍ പുലര്‍ച്ച ഒന്നു വരെയാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ പ്രത്യേക പരിപാടികള്‍ അരങ്ങേറുക. സാംസ്കാരിക-വിനോദപരിപാടികള്‍ കുടുംബങ്ങളെ ഒന്നടങ്കം ആകര്ഷിപ്പിക്കുന്നതായിരിക്കും.
സാംസ്കാരിക, പൈതൃക പരിപാടികള്‍ക്കു പുറമേ സൈനികാഭ്യാസങ്ങള്‍ക്കും ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

